കൊച്ചി: ട്രെയിനിൽ യുവതിയെ ആക്രമിച്ച് സ്വർണം കവർന്ന കേസിലെ പ്രതിയെ ഉടൻ പിടികൂടുമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. പ്രതിയെ തിരിച്ചറിഞ്ഞെന്നും സർക്കാർ കോടതിയെ അറിയിച്ചു. ട്രെയിൻ യാത്രയിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ട നിർദേശങ്ങൾ സർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
യുവതിയെ ആക്രമിച്ച സംഭവത്തിൽ സ്വമേധയ കേസെടുത്ത ഹൈക്കോടതി, സംഭവത്തിൽ പോലീസിനോടും റെയിൽവേയോടും ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. കേസിലെ പ്രതിയെന്ന് സംശയിക്കുന്ന ആലപ്പുഴ നൂറനാട് സ്വദേശി ബാബുക്കുട്ടനെ കണ്ടെത്താൻ റെയിൽവേ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി.
ബുധനാഴ്ച രാവിലെ ഗുരുവായൂർ-പുനലൂർ പാസഞ്ചർ ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെയാണ് മുളന്തുരുത്തി സ്വദേശിനി ആശയ്ക്ക് നേരെ ആക്രമണമുണ്ടായത്. ഇവർ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ഐ.സി.യു.വിലാണ്. അതേസമയം, പ്രതിയെ ഉടൻ പിടികൂടുമെന്ന് റെയിൽവേ പോലീസ് സുപ്രണ്ട് എസ്. രാജേന്ദ്രൻ പറഞ്ഞു. പ്രതിക്കായി രണ്ട് ഡി.വൈ.എസ്.പിമാർ ഉൾപ്പെടുന്ന ഇരുപത് അംഗ സംഘം തെരച്ചിൽ നടത്തുന്നുണ്ട്.
Post Your Comments