സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് വോട്ടെണ്ണലുമായി ബന്ധപ്പെട്ടുള്ള പൊലീസ് സുരക്ഷാ സംവിധാനം പൂര്‍ത്തിയായി. കേന്ദ്രസേന ഉള്‍പ്പെടെ 30,281 പൊലീസുകാരാണ് സംസ്ഥാനത്താകെ സുരക്ഷയൊരുക്കുന്നത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നിട്ടു നിൽക്കുന്ന പോലീസ് ഉദ്യോഗസ്ഥന്മാർക്ക് കടുത്ത വെല്ലുവിളിയാണ് വെട്ടെണ്ണൽ ദിനത്തിലെ സുരക്ഷ ഒരുക്കുക എന്നത്. കോവിഡ് മാനദണ്ഡങ്ങൾ നിലവിലുണ്ടെങ്കിലും എത്രത്തോളം പാലിക്കപ്പെടും എന്നതാണ് പ്രശ്നം.
നേരത്തേ, വോട്ടെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ, സാമുദായിക സംഘര്‍ഷം ഉണ്ടായ സ്ഥലങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തും. കലാപ രഹിതമായ സാഹചര്യം നിലനിർത്താൻ ആവശ്യമെങ്കില്‍ മുന്‍കരുതല്‍ അറസ്റ്റുകള്‍ നടത്താന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഡി.ജി.പി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കോവിഡ് പശ്ചാത്തലത്തില്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിനു മുന്‍പില്‍ ജനക്കൂട്ടം ഒഴിവാക്കാന്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തും. സംസ്ഥാനത്ത് നാളെ മുതല്‍ പ്രത്യേക വാഹന പരിശോധനയും നടത്തും. നാളെയും, വോട്ടെണ്ണൽ ദിനമായ മറ്റന്നാളും സംസ്ഥാന അതിര്‍ത്തികളില്‍ പ്രത്യേക പരിശോധനയ്ക്കും നിര്‍ദേശമുണ്ട്.
Post Your Comments