KeralaLatest NewsNews

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു; സംഭവം തിരുവനന്തപുരത്ത്

പൊലീസ് എത്തി ഇന്ന് രാവിലെ 10 മണിക്ക് സ്റ്റേഷനിൽ ചെല്ലാൻ സതീശൻ നായരോട് ആവശ്യപ്പെട്ടിരുന്നു.

തിരുവനന്തപുരം: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. നെടുമങ്ങാട് നെട്ട ശ്രീഭദ്ര ദേവീക്ഷേത്രത്തിനടുത്ത് ശ്രീവത്സത്തിൽ ഷീജ (48) ആണ് കൊല്ലപ്പെട്ടത്. ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ ശേഷം കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർത്താവ് സതീശൻ നായർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇന്ന് രാവിലെ 10.30നാണ് സംഭവം നടന്നത്. മക്കൾ രണ്ടുപേരും ഓൺലൈൻ ക്ലാസിനായി രാവിലെ ബന്ധുവീട്ടിലേക്ക് പോയ സമയത്താണ് സംഭവം.

Read Also: ‘ദേശവിരുദ്ധ ശക്തികളിൽ നിന്ന് ഫണ്ട് കൈപ്പറ്റി ബിജെപിക്ക് നേരെ SDPI ആക്രമണം’ തെരഞ്ഞെടുപ്പ് നിരീക്ഷകന് പരാതി

ഏറെ നാളായി സതീശനായും ഷീജയും തമ്മിൽ സ്ഥിരമായി വഴക്ക് ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇന്നലെ വൈകുന്നേരം വഴക്ക് കുടിയ സമയത്ത് ഷീജയുടെ താലിമാല സതീശൻ നായർ പൊട്ടിച്ചിരുന്നു. തുടർന്ന് ഷീജ തന്റെ വീട്ടുകാരെ വിവരം അറിയിച്ചു. ഇതിന് ശേഷം ഷീജ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നാണ് വിവരം. ഇതോടെ ഷീജയുടെ വീട്ടുകാർ വിവരം നെടുമങ്ങാട് പൊലീസിൽ അറിയിച്ചു. പൊലീസ് എത്തി ഇന്ന് രാവിലെ 10 മണിക്ക് സ്റ്റേഷനിൽ ചെല്ലാൻ സതീശൻ നായരോട് ആവശ്യപ്പെട്ടിരുന്നു. രാവിലെ കുട്ടികൾ ഓൺലൈൻ പഠനത്തിന് പോയ സമയത്താണ് വീണ്ടും വഴക്കുണ്ടാകുകയും കൊലപാതകം നടക്കുകയും ചെയ്തത്. ഇവരുടെ മകൻ ഉച്ചയ്ക്ക് എത്തിയപ്പോൾ മുൻവശത്തെ വാതിൽ പൂട്ടിക്കിടക്കുന്ന നിലയിലായിരുന്നു. അടുക്കള വശത്തെ വാതിൽ തുറന്ന് നോക്കിയപ്പോഴാണ് ഷീജയെ കൊല്ലപ്പെട്ട നിലയിൽ കണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button