തിരുവനന്തപുരം: കോവിഡ് 2020 ൽ അതിന്റെ ആദ്യഘട്ടവ്യാപനത്തെ തുടർന്ന് കേന്ദ്ര സർക്കാർ ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചപ്പോൾ നാം കണ്ടതാണ് അതിനെ തുടർന്നുണ്ടായ കൂട്ടപാലായനം. സ്വന്തം നാടുകളിലേക്ക് കാൽ നടയായും അല്ലാതെയും ഒഴുകിയത് ആയിരങ്ങളായിരുന്നു. കേരളത്തിലെ അന്യസംസ്ഥാന തൊഴിലാളികൾക്ക് ആവശ്യമായതെല്ലാം സർക്കാർ ചെയ്തിരുന്നു. എന്നാൽ, കോവിഡിന്റെ രണ്ടാം തരംഗത്തിൽ വിറച്ച് രാജ്യം ഇനിയൊരു ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചാൽ അത് താങ്ങാൻ കഴിയില്ലെന്ന് വ്യക്തമാക്കുകയാണ് അതിഥി തൊഴിലാളികൾ.
ഇനിയുമൊരു ലോക്‌ഡൗണിലേക്ക് പോവുകയാണെങ്കില്‍ തങ്ങളുടെ സാഹചര്യങ്ങള്‍ കഴിഞ്ഞ വര്‍ഷത്തിലും മോശമാകുമെന്ന് അവര്‍ ഭയക്കുന്നു.
നിലവിലെ വ്യാപനം കണക്കിലെടുക്കുമ്പോൾ സ്വന്തം നാടുകളിലേക്ക് പോകുന്നതായിരിക്കും നല്ലതെന്ന് ഇവർ ചിന്തിക്കുന്നു. നിരവധിയാളുകൾ ഇതിനോടകം സ്വന്തം നാടും വീടും ലക്ഷ്യമാക്കി യാത്ര തിരിച്ച് കഴിഞ്ഞു.
കേരളത്തില്‍ മാത്രം 35 ലക്ഷം അതിഥി തൊഴിലാളികള്‍ ഉണ്ടെന്നാണ് കണക്ക്. അസം, പശ്ചിമ ബംഗാള്‍, ഒഡീഷ, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ഇതില്‍ കൂടുതലും. കഴിഞ്ഞ ലോക്‌ഡൗണ്‍ കാലത്ത് പോകാതിരുന്നവരേയും മടങ്ങിയെത്തിയവരുടേയും കണക്കെടുത്താല്‍ കേരളത്തില്‍ ഏതാണ്ട് 1,76,412 അതിഥിതൊഴിലാളികള്‍ മാത്രമാണ് അവശേഷിക്കുന്നത്. കൂട്ട പാലായനം നടത്തേണ്ടി വരുമോയെന്ന ഭയമാണ് ഇവർക്കുള്ളത്.
Post Your Comments