Latest NewsKeralaNews

മെയ് ഒന്നു മുതൽ നാലു വരെ കർശന നിയന്ത്രണം; നിർദ്ദേശം നൽകി ഹൈക്കോടതി

കൊച്ചി: മെയ് ഒന്ന് മുതൽ നാലു വരെ സംസ്ഥാനത്ത് ഒരുതരത്തിലുള്ള കൂടിച്ചേരലുകളും ഉണ്ടാകരുതെന്ന് ഹൈക്കോടതി. നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലുമായി ബന്ധപ്പെട്ടാണ് കോടതി നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

Read Also: ചികിത്സാ ചെലവ് രോഗതീവ്രതയേക്കാൾ പതിന്മടങ്ങ്; അതിഗുരുതരമായ സ്ഥിതിയിലാണെന്ന് ഹൈക്കോടതി

കോവിഡ് രോഗബാധ അതിതീവ്രമായി ഉയരുന്ന നിലവിലെ സാഹചര്യത്തിൽ മാർഗനിർദേശങ്ങൾ ലംഘിച്ച് ഒത്തുകൂടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് കോടതി നൽകുന്ന മുന്നറിയിപ്പ്.

രാഷ്ട്രീയപാർട്ടികളുടെ വിജയാഹ്ലാദ പ്രകടനങ്ങൾ അനുവദിക്കരുത്. ഇക്കാര്യം ഉറപ്പു വരുത്തേണ്ട ചുമതല പോലീസിനും ജില്ലാ ഭരണകൂടത്തിനുമായിരിക്കും. അനധികൃതമായി ഒത്തുകൂടുന്നവർക്കെതിരെ പകർച്ചവ്യാധി പ്രതിരോധ നിയമമനുസരിച്ച് കേസെടുക്കണമെന്നും കോടതി അറിയിച്ചു. മെയ് രണ്ടിനാണ് സംസ്ഥാനത്ത് വോട്ടെണ്ണൽ.

Read Also: കോവിഡിന് ക്യാഷ്‌ലെസ് ചികിത്സ; ഇൻഷുറൻസ് കമ്പനികൾ തീരുമാനം ഒരു മണിക്കൂറിനുള്ളിൽ അറിയിക്കണമെന്ന് നിർദ്ദേശം

shortlink

Related Articles

Post Your Comments

Related Articles


Back to top button