സ്പാനിഷ് ലീഗ് കിരീട പോരാട്ടത്തിൽ മുന്നിലെത്താനുള്ള അവസരം നഷ്ടപ്പെടുത്തി ബാഴ്‌സലോണ. ലീഗിൽ എട്ടാം സ്ഥാനത്തുള്ള ഗ്രനാഡയെ നേരിട്ട ബാഴ്‌സലോണ 2-1ന് പരാജയപ്പെടുകയായിരുന്നു. മൂന്നാം സ്ഥാനത്തുള്ള ബാഴ്‌സയ്ക്ക് ഇന്ന് ജയിച്ചാൽ അത്ലാന്റിക്കോ മാഡ്രിഡിനെ തള്ളി ലീഗിൽ ഒന്നാമതെത്താമായിരുന്നു.
ഇതോടെ മെയ് എട്ടിന് അത്ലാന്റിക്കോ മാഡ്രിഡിനെതിരെയുള്ള ബാഴ്‌സലോണയുടെ മത്സരം നിർണായകമാകും. 23ാം മിനുട്ടിൽ സൂപ്പർതാരം ലയണൽ മെസ്സി ബാഴ്‌സലോണയ്ക്ക് ലീഡ് നൽകി. ഗ്രീസ്മാനാണ് ഗോളിനുള്ള വഴിയൊരുക്കിയത്. സീസണിൽ മെസ്സിയുടെ 26ാം ഗോളായിരുന്നു ഗ്രനാഡയ്ക്കെതിരെ നേടിയത്. എന്നാൽ മത്സരത്തിന്റെ രണ്ടാം പകുതിയിൽ മാർക്കിൻസ് (63), മൊളീനാ (79) എന്നിവരിലൂടെ ഗ്രനാഡ തിരിച്ചടിച്ചു.
Post Your Comments