ന്യൂഡൽഹി: കോവിഡ് വൈറസ് അതീവ ഗുരുതരമായുള്ള ഡൽഹിയിൽ സംസ്ഥാന സർക്കാരിന്റെ അനാസ്ഥ തുടരുന്നു. എന്തിനും ഏതിനും കേന്ദ്രത്തെ പഴിചാരി മാധ്യമങ്ങൾക്ക് മുന്നിൽ വരാറുള്ള കെജ്രിവാളിന്റെ കള്ളങ്ങൾ ഓരോന്നായി പൊളിഞ്ഞു വീഴുകയാണ്. നേരത്തെ ഓക്സിജന്റെ കാര്യത്തിലും കെടുകാര്യസ്ഥത കാട്ടിയ കെജ്രിവാൾ ഇപ്പോൾ കോവിഡ് മരുന്നായ റെംഡെസിവിറിന്റെ കാര്യത്തിലാണ് കള്ളം പറഞ്ഞത്.
ഇതോടെ ഡൽഹി ഹൈക്കോടതി രൂക്ഷ വിമർശനമാണ് കെജ്രിവാൾ സർക്കാരിന് നേരെ ഉയർത്തിയത്. വാദം കേൾക്കുന്നതിനിടെ, റെംഡെസിവീറിന്റെ 52,000 കുപ്പികൾ ദേശീയ തലസ്ഥാനത്തേക്ക് കൈമാറിയതായി കേന്ദ്രത്തിന്റെ രേഖകൾ വ്യക്തമാക്കുന്നു. എന്നാൽ , ജീവൻ രക്ഷാമരുന്നായ റെംഡെസിവീറിന്റെ 2500 കുപ്പികൾ മാത്രമാണ് തങ്ങൾക്ക് ലഭിച്ചതെന്ന് അരവിന്ദ് കെജ്രിവാളിന് കീഴിലുള്ള ദില്ലി സർക്കാർ അവകാശപ്പെട്ടു. ഇതോടെയാണ് കോടതി പൊട്ടിത്തെറിച്ചത്.
“മരുന്നുകളോ ഓക്സിജൻ സിലിണ്ടറുകളോ ഒന്നും സർക്കാർ ഉപയോഗിക്കാതെ കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്നതിലേക്ക് നയിക്കുന്നു” എന്ന് കോടതി ആരോപിച്ചു, അതേസമയം ജീവൻ രക്ഷിക്കുന്ന മരുന്നുകളുടെയും ഓക്സിജന്റെയും ശേഖരണത്തിൽ നിങ്ങൾ സ്വമേധയാ ഏർപ്പെടരുതെന്ന് ജനങ്ങളോട് അഭ്യർത്ഥിക്കുന്നു എന്നും കോടതി പറഞ്ഞു.
പോലീസിനോട് ആരെങ്കിലും ഇത്തരം ജീവൻരക്ഷാ മരുന്നുകൾ കരിഞ്ചന്തയിൽ വിൽക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. അതേസമയം ഉത്തർ പ്രദേശിൽ ന്യുറോ സർജൻ ഉൾപ്പെടെ മൂന്നുപേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. റെംഡെസിവീറിന്റെ കരിഞ്ചന്തയിലുള്ള വില്പന കണ്ടുപിടിക്കുകയും ലക്ഷങ്ങൾ കണ്ടെടുക്കുകയും ചെയ്തിരുന്നു. ഇവരുടെ വെളിപ്പെടുത്തൽ ഡൽഹിയിൽ നിന്നാണ് ഇവർക്ക് മരുന്ന് ലഭിച്ചതെന്നാണ്.
Post Your Comments