COVID 19KeralaNattuvarthaLatest NewsNews

കോവിഡ് പ്രോട്ടോക്കോൾ ലംഘനം; മൂവാറ്റുപുഴ ആർ.ഡി.ഒയ്‌ക്കെതിരെ പരാതി

അതേസമയം, കോവിഡ് പോസിറ്റീവ് ആയ വിവരം മറച്ചുവച്ച് ആർ.ഡി.ഒ ഇന്നും ഡ്യൂട്ടിക്ക് എത്തിയിരുന്നു.

മൂവാറ്റുപുഴ: കോവിഡ് പോസിറ്റീവായതിന് ശേഷവും ഡ്യൂട്ടിക്കെത്തി മൂവാറ്റുപുഴ ആർ.ഡി.ഒ എ. പി കിരൺ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതായി പരാതി. പരാതിയിൽ ഉന്നയിച്ച കാര്യങ്ങൾ ശരിയാണെന്നും ഇക്കാര്യങ്ങൾ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നും മൂവാറ്റുപുഴ ഹെൽത്ത് ഇൻസ്‌പെക്ടർ അറിയിച്ചുവ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് മൂവാറ്റുപുഴ ആർ.ഡി.ഒ എ. പി കിരൺ കൊവിഡ് പോസിറ്റീവ് ആയത്. ആരോഗ്യപ്രവർത്തകർ ഇക്കാര്യം അദ്ദേഹത്തെ വിളിച്ച് അറിയിക്കുകയും ചെയ്തിരുന്നു.

അതേസമയം, കോവിഡ് പോസിറ്റീവ് ആയ വിവരം മറച്ചുവച്ച് ആർ.ഡി.ഒ ഇന്നും ഡ്യൂട്ടിക്ക് എത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി എ.ഐ.വൈ.എഫ് പ്രവർത്തകർ കളക്ടർക്ക് പരാതി നൽകുകയായിരുന്നു.

തുടർന്ന് ആരോഗ്യവിഭാഗം നടത്തിയ അന്വേഷണത്തിൽ ആർ.ഡിഒ പ്രോട്ടോക്കോൾ ലംഘിച്ചതായി കണ്ടെത്തി. സംഭവത്തിൽ ആർ.ഡി.ഒയ്‌ക്കെതിരെ ഹെൽത്ത് ഇൻസ്‌പെക്ടർ ഉന്നതാധികാരികൾക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button