Latest NewsKerala

8 വയസുകാരിക്ക് വാഹനത്തില്‍ പോകാന്‍ മടി, കാരണം അന്വേഷിച്ചപ്പോൾ വീട്ടുകാർ ഞെട്ടി: മലപ്പുറത്ത് ഡ്രൈവര്‍ അറസ്റ്റില്‍

പ്രതിയെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

മലപ്പുറം: വണ്ടൂരില്‍ എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍. വാണിയമ്പലം മാട്ടക്കുളം മാനുറായില്‍ അബ്ദുല്‍ വാഹിദ് (38) ആണ് അറസ്റ്റിലായത്. പ്രതിയെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കുട്ടിയെ വിദ്യാലയത്തില്‍ എത്തിക്കുന്ന വാഹനത്തിന്റെ ഡ്രൈവറാണ് പ്രതി. കുട്ടിയെ രണ്ടു വര്‍ഷത്തിനിടെ പലതവണ ഉപദ്രവിച്ചുവെന്നാണു പരാതി. ഇയാളുടെ വാഹനത്തില്‍ പോകാന്‍ മടി കാണിച്ച കുട്ടിയോട് മാതാപിതാക്കൾ കാര്യം അന്വേഷിക്കുകയായിരുന്നു.

read also: സര്‍വേകള്‍ സത്യമായാല്‍ കോൺഗ്രസിനെ കാത്തിരിക്കുന്നത് വൻ തകർച്ച: പ്രതിപക്ഷസ്ഥാനം ലീഗിന് പോകും

ഒടുവിൽ കുട്ടി ഭയന്ന് വിവരം മാതാപിതാക്കളോടു പറയുകയായിരുന്നു. തുടര്‍ന്നാണു പരാതി നല്‍കിയത്. പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button