മുംബൈ : ‘ മിഷന്‍ ഓക്സിജന്‍ ‘ പദ്ധതിയിലേക്ക് 1 കോടി രൂപ സംഭാവന നൽകി മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെന്‍ഡുല്‍ക്കര്‍. ഇന്ത്യയിലെ വിവിധ ആശുപത്രികളിലെ കൊറോണ രോഗികൾക്ക് ഓക്സിജൻ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ഒരു കൂട്ടം സംരംഭകർ ആരംഭിച്ച പദ്ധതിയാണ് മിഷൻ ഓക്സിജൻ.
Read Also : കോവിഡ് വ്യാപനം : സ്വകാര്യ ബസ് സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാൻ തീരുമാനം
‘ ആവശ്യമുള്ള ഈ സമയത്ത് രാജ്യമെമ്പാടുമുള്ള ആശുപത്രികളിൽ ജീവൻ രക്ഷിക്കുന്ന ഓക്സിജൻ സംഭരിക്കാനും നൽകാനുമുള്ള ശ്രമത്തിൽ അദ്ദേഹം മിഷൻ ഓക്സിജനായി ഒരു കോടി രൂപ സംഭാവന ചെയ്തത് ഹൃദയസ്പർശിയായ കാര്യമാണ് , മിഷൻ ഓക്സിജൻ പദ്ധതിയുടെ സംഘാടകർ പ്രസ്താവനയിൽ പറഞ്ഞു.
സച്ചിൻ തന്നെ ഈ സംരംഭത്തിന് നൽകിയ സംഭാവനകളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ആരാധകർ നൽകിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞ സച്ചിൻ ഭാരത ജനത, ഒരുമിച്ച് നിൽക്കേണ്ട സമയമാണിതെന്നും ഓർമ്മിപ്പിച്ചു.
‘ കൊറോണയുടെ രണ്ടാമത്തെ തരംഗം നമ്മുടെ ആരോഗ്യസംരക്ഷണ സംവിധാനത്തെ വളരെയധികം സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. ഗുരുതര അവസ്ഥയിലുള്ള കൊറോണരോഗികൾക്ക് ഓക്സിജൻ നൽകേണ്ട സമയമാണിത്‘ – സച്ചിൻ ട്വിറ്ററിൽ കുറിച്ചു.
Post Your Comments