തിരുവനന്തപുരം: കേന്ദ്രത്തില്‍ നിന്നും ആവശ്യത്തിന് കോവിഡ് വാക്‌സിന്‍ ലഭിക്കുന്നില്ലെന്നും കേന്ദ്രം അനുകൂല നിലപാട് സ്വീകരിക്കുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രമാണ് ഇപ്പോള്‍ വാക്‌സിന്‍ നല്‍കേണ്ടത്. ഉള്ളത് വെച്ചേ വാക്‌സിന്‍ നല്‍കാന്‍ സാധിക്കൂയെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ വാക്‌സിന്‍ എടുത്തവരുണ്ട്. അവര്‍ക്ക് രണ്ടാം ഡോസ് സമയത്ത് നല്‍കുക എന്നത് പ്രധാനമാണ്. രണ്ടാമത്തെ ഡോസ് നല്‍കാനുള്ള കരുതല്‍ കൈയില്‍ വേണം. ആ രീതിയില്‍ വാക്‌സിന്‍ ക്രമീകരിക്കും.
18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് സൗജന്യമായി തന്നെ വാക്‌സിന്‍ നല്‍കും. കേരളം മൂന്ന് മാസം കൊണ്ട് ഒരു കോടി വാക്‌സിന്‍ വാങ്ങും. ഭാരത് ബയോടെക്കില്‍ നിന്നും വാക്‌സിന്‍ വാങ്ങാന്‍ 189 കോടി രൂപ ചെലവുണ്ട്. സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് വാക്‌സിന്‍ വാങ്ങാന്‍ 294 കോടി രൂപ ചെലവ് വരും.

Post Your Comments