COVID 19Latest NewsNewsIndia

കോവിഡ് ഡ്യൂട്ടിക്കിടെ ഡോക്ടറും നഴ്‌സും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ; വീഡിയോ വൈറൽ

ലക്നൗ : കോവിഡ് വാർഡിലെ ഡ്യൂട്ടിക്കിടെ ഡോക്ടറും നഴ്‌സും തമ്മിലടിച്ചു. പോലീസിന്റെ സാന്നിധ്യത്തിലാണ് അസഭ്യവർഷവും അടിയും നടന്നത്. ഉത്തർപ്രദേശിലെ രാംപൂർ ജില്ലാ ആശുപത്രിയിലാണ് സംഭവം നടന്നത്.

Read Also : പിഎം കെയേഴ്‌സ് ഫണ്ടിൽ നിന്ന് ഒരു ലക്ഷം പോർട്ടബിൾ ഓക്‌സിജൻ കോൺസൺട്രേറ്ററുകൾ വാങ്ങാൻ അനുമതി

ഡോക്ടറും നഴ്‌സും തമ്മിൽ ഡ്യൂട്ടിക്കിടെ വാക്കുതർക്കം ഉണ്ടാവുകയും അടിക്കുകയുമായിരുന്നു. പോലീസ് ഇടപെട്ടാണ് ഇരുവരെയും പിടിച്ച് മാറ്റിയത്. ജോലിഭാരവും സമ്മർദ്ദവുമാണ് നിയന്ത്രണം വിട്ട് പെരുമാറാൻ കാരണമെന്ന് ഇരുവരും പറഞ്ഞതായി സിറ്റി മജിസ്‌ട്രേറ്റ് രാംജിത് മിശ്ര പറഞ്ഞു. താൻ ഇരുവരുമായി സംസാരിച്ചെന്നും സംഭവത്തിൽ അന്വേഷണം നടത്തുമെന്നും മജിസ്‌ട്രേറ്റ് പറഞ്ഞു.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആകുകയാണ്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button