തിരുവനന്തപുരം : കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് രണ്ടാഴ്ച ലോക്ക് ഡൗൺ പ്രഖ്യാപിക്കണമെന്ന് കെജിഎംഒഎ. അതീവ ഗുരുതര സാഹചര്യമാണ് നിലവിലുള്ളത്. രോഗികളുടെ എണ്ണം കൂടിയത് അപായ സൂചനയാണെന്നും ഈ സാഹചര്യത്തില്‍ രണ്ടാഴ്ച ലോക്ക് ഡൗൺ വേണമെന്നും കൂടുതൽ ആരോഗ്യപ്രവർത്തകരെ നിയമിക്കണമെന്നുമാണ് കെജിഎംഒഎ നല്‍കുന്ന നിര്‍ദ്ദേശം.
എട്ടിന നിർദ്ദേശങ്ങളാണ് കെജിഎംഒഎ സമർപ്പിച്ചത്. രണ്ടരലക്ഷം രോഗികളും 25 ശതമാനത്തിന് മുകളിൽ ടി പി ആറും നിലവിലുള്ള നമ്മുടെ സംസ്ഥാനം അതിതീവ്ര രോഗവ്യാപനത്തിൻ്റെ ഘട്ടത്തിലാണ്. ജനിതകവ്യതിയാനം വന്ന വൈറസ് വ്യക്തികളിൽ നിന്ന് വ്യക്തികളിലേക്ക് വായുമാർഗത്തിലൂടെയും പകരും എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഈ സാഹ്യചത്തില്‍ സംസ്ഥാനത്ത് രണ്ടാഴ്ച ലോക്ക് ഡൗൺ ഏർപ്പെടുത്തണമെന്നാണ്
കെജിഎംഒഎ നിര്‍ദ്ദേശിക്കുന്നത്.
Post Your Comments