Latest NewsNewsIndia

ഭർത്താവിന്റെ ബന്ധുവുമായി രഹസ്യ ബന്ധം; രണ്ട് മക്കളുടെ അമ്മയായ ഭാര്യയെ കാമുകന് വിവാഹം ചെയ്തു നല്‍കി ഭര്‍ത്താവ്

ഖഗരിയ: ഭാര്യയുടെ രഹസ്യബന്ധം അറിഞ്ഞ ഭർത്താവ് ചെയ്തത് നാട്ടുകാരെ തന്നെ അമ്പരപ്പിച്ചു. ബീഹാറിലെ ഭഗല്‍പൂര്‍ ജില്ലയിലുളള്ള സുല്‍ത്താന്‍ഗഞ്ച് നഗരത്തില്‍ നിന്ന് റിപ്പോർട്ട് ചെയ്ത വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ റിപ്പോർട്ട്. തന്റെ ഭാര്യയെ അവരുടെ കാമുകന് വിവാഹം ചെയ്ത നൽകിയിരിക്കുകയാണ് ഭർത്താവ്.

Also Read:കോവിഡ് വാക്സിനെതിരെ വ്യാജ പ്രചരണം ; നടൻ മൻസൂർ അലി ഖാന് പിഴ

ഖഗരിയ ജില്ലയില്‍ നിന്നുള്ള സപ്ന കുമാരി, രാജ് കുമാർ എന്നിവരുടെ വിവാഹമാണ് സ്വപ്നയുടെ ഭർത്താവ് ഉത്തം മണ്ഡൽ നടത്തിക്കൊടുത്തത്. സ്വപ്നയുടെയും ഉത്തം മണ്ഡലിന്റെയും വിവാഹം 2014 ലാണ് നടന്നത്. ഇവരുടെ ദാമ്പത്യ ജീവിതം മുന്നോട്ട് പോകുന്നതിനിടയിലാണ് യുവതി തന്നേക്കാള്‍ പ്രായം കുറഞ്ഞ രാജ് കുമാറിനെ പരിചയപ്പെട്ടത്. ഭര്‍ത്താവ് ഉത്തം മണ്ഡലിന്റെ ബന്ധുവായിരുന്നു രാജ് കുമാര്‍. പരിചയം പ്രണയമായി മാറി. അടുത്തിടെയാണ് ഇവരുടെ രഹസ്യബന്ധം ഭർത്താവ് അറിയുന്നത്. ഇതേത്തുടർന്ന് വീട്ടിൽ കലഹം നടന്നു.

കാമുകനുമായുള്ള ബന്ധത്തില്‍ നിന്ന് ഒഴിയാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ തയ്യാറായില്ല. കാമുകനായ രാജ് കുമാറും സ്വപ്നയെ വിട്ടുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു. ക്രമേണ സ്വപ്നയുടെ ഇഷ്ടത്തിന് സമ്മതം മൂളിയ ഭര്‍ത്താവ് കാമുകനുമായുള്ള കല്ല്യാണം നടത്തി നല്‍കാനും തയ്യാറെടുക്കുകയായിരുന്നു. അദ്ദേഹത്തിന്റെയും സ്വപ്നയുടെ കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ഭാര്യക്ക് മികച്ച വിവാഹ ജീവിതവും ഉത്തം മണ്ഡല്‍ ആശംസിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button