ന്യൂഡൽഹി: രാജ്യം കോവിഡിനോട് കിടപിടിക്കുമ്പോൾ സഹായഹസ്തവുമായി ലോകരാജ്യങ്ങൾ. ഇപ്പോൾ ഇന്ത്യയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ജര്‍മ്മന്‍ നയതന്ത്ര പ്രതിനിധി വാള്‍ട്ടര്‍ ജെ. ലിന്‍ഡര്‍ രംഗത്ത്. രാജ്യം ഈ മഹാമാരിയേയും അതിജീവിക്കും. കൊറോണക്കാലത്ത് ഇന്ത്യ ലോകത്തെ സഹായിച്ചു. വാക്‌സിനുകളും മരുന്നുകളും നല്‍കി. അദേഹം സ്മരിച്ചു.
എന്നാൽ ഇന്ത്യയ്ക്ക് വലിയ ഓക്‌സിജന്‍ പ്ലാന്റുകള്‍ നല്‍കാന്‍ ജര്‍മ്മനി സന്നദ്ധമാണ്. ഞങ്ങള്‍ വിദേശകാര്യ മന്ത്രാലയവുമായി ചര്‍ച്ച നടത്തിവരികയാണ്. ഒരാഴ്ച തരൂ, അതിനകം ഞങ്ങള്‍ പ്ലാന്റ് എത്തിച്ചു നല്‍കാം, അദ്ദേഹം പറഞ്ഞു. സഹായവുമായി സിങ്കപ്പൂരും മുന്നോട്ടുവന്നു. സിങ്കപ്പരില്‍ നിന്ന് രണ്ട് വിമാനങ്ങളില്‍ 256 ഓക്‌സിജന്‍ സിലിണ്ടറുകള്‍ ബംഗാളിലെ പനഗഡിലെ വ്യോമസേന താവളത്തിലെത്തിച്ചു. കഴിഞ്ഞ ദിവസം ഓക്‌സിജന്‍ സൂക്ഷിക്കാനുള്ള ദ്രവീകൃത കണ്ടെയ്‌നറുകളും സിങ്കപ്പുരില്‍ നിന്നെത്തിച്ചിരുന്നു.
Post Your Comments