COVID 19Latest NewsIndiaNews

മൃതദേഹങ്ങള്‍ കൂമ്പാരമാകുന്നു; ഡല്‍ഹിയില്‍ നായ്​ക്ക​ള്‍ക്കൊരുക്കിയ ശ്​മശാനത്തിലും മനുഷ്യരെ സംസ്കരിക്കേണ്ട ഗതികേട്

മരണനിരക്ക് ഉയർന്നതോടെ മരണപ്പെട്ട ഉറ്റവരുടെ മൃതദേഹവുമായി ശ്‌മശാനത്തിൽ കാത്ത് നിൽക്കുന്നവരുടെ ഒരു വലിയ നിര തന്നെയുണ്ട്.

ന്യൂഡല്‍ഹി: കോവിഡ്​ 19ന്‍റെ രണ്ടാം തരംഗത്തില്‍ ഡൽഹി വിറയ്ക്കുകയാണ്. ഡൽഹിയിലെ സ്ഥിതി രൂക്ഷമാകുമ്പോൾ ഓരോ ദിവസവും പുറത്തുവരുന്നത് ഞെട്ടിക്കുന്ന കാഴ്ചകളാണ്. ആശുപത്രി കിടക്കകളുടെ അഭാവവും ഓക്​സിജന്‍ ക്ഷാമവും ഡൽഹിയെ വലിയ തോതിൽ ബാധിച്ചിരിക്കുകയാണ്. പ്രതിദിനം 300 കോവിഡ്​ രോഗികളാണ്​ ഇവിടെ മരിച്ചുവീഴുന്നത്​. മരണനിരക്ക് ഉയർന്നതോടെ മരണപ്പെട്ട ഉറ്റവരുടെ മൃതദേഹവുമായി ശ്‌മശാനത്തിൽ കാത്ത് നിൽക്കുന്നവരുടെ ഒരു വലിയ നിര തന്നെയുണ്ട്.

Also Read:തോക്കിന്റെ സ്ഥാനത്ത് സാനിറ്റൈസർ, ഡോക്ടർമാരെ ഓടിച്ചിട്ട് തല്ലുന്ന ജനങ്ങൾ; ഡൽഹിയിലെ കാഴ്ചകൾ നൽകുന്ന മുന്നറിയിപ്പ്

മരണ നിരക്ക് ഉയർന്നതോടെ സംസ്ഥാനത്ത് മൃതദേഹം സംസ്കരിക്കാൻ സ്ഥലം തികയാതെ വാരിയകയാണ്. ഈ പ്രശ്നത്തിന് അധികൃതർ കണ്ടെത്തിയ മാർഗം നായ്ക്കളുടെ ശ്‌മശാനം മനുഷ്യരുടേതാക്കി മാറ്റുക എന്നതാണ്. സംസ്​ഥാനത്ത്​ നായ്​ക്കള്‍ക്കായി പണിത ശ്​മശാനം കോവിഡ്​ ബാധിച്ച്‌​ മരിച്ചവരുടെ മൃതദേഹം സംസ്​കരിക്കാനുള്ള ഇടമാക്കിയിരിക്കുകയാണ്. ദ്വാരക സെക്​ടര്‍ 29ല്‍ മൂന്നു ഏക്കറിലാണ്​ ശ്​മശാനം. നായ്​ക്കള്‍ക്കായി തയാറാക്കിയ ​ശ്​മശാനത്തില്‍ മനുഷ്യ മൃതദേഹം ദഹിപ്പിക്കാന്‍ താല്‍ക്കാലിക സംവിധാനം ഒരുക്കിയിരിക്കുകയാണെന്ന്​​ അധികൃതര്‍ അറിയിച്ചു. തെക്കന്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികൃതര്‍ ആണ് ഇത് സംബന്ധിച്ച സ്ഥിരീകരണം നൽകിയത്.

ആറുമാസം മുമ്ബാണ്​ ഇവിടെ ശ്​മശാനം പണിതത്​. നായ്ക്കളെ സംസ്കരിക്കാനായിരുന്നു ഇത് പണിതത്. എന്നാൽ, ഇവിടെ നായ്ക്കളെ സംസ്കരിച്ചിട്ടില്ലെന്നും പ്രവര്‍ത്തനക്ഷമമായിരുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. പ്രതിദിനം മരണസംഖ്യ ആയിരം വരെ ഉയര്‍ന്നേക്കാമെന്ന കണക്കുകൂട്ടലിലാണ്​ അധികൃതര്‍ ശ്​മശാനങ്ങളുടെ ശേഷി വര്‍ധിപ്പിക്കുന്നത്​. മരണനിരക്ക്​ ഉയര്‍ന്നതോടെ പാര്‍ക്കുകളിലും ശ്​മശാനങ്ങളുടെ പാർക്കിംഗ് പ്രദേശത്തും താല്‍കാലിക സംവിധാനം അധികൃതര്‍ ഒരുക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button