കൊച്ചി : ഓഖി ദുരന്തത്തിൽ എല്ലാം നഷ്ടപെട്ട മത്സ്യത്തൊഴിലാളികളെ സഹായിക്കാൻ കേന്ദ്രസർക്കാർ കേരളത്തിന് നൽകിയ ഫണ്ടും ചെലവഴിച്ചില്ലെന്ന് രേഖ. ഓഖി ദുരന്തത്തെത്തുടര്‍ന്ന് എഫ്.ആര്.പി ബോട്ടുകള്‍ വിതരണം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ നല്കിയ 1.94 കോടി രൂപയില്‍ സംസ്ഥാനം 79 ലക്ഷം മാത്രമേ ചെലവഴിച്ചിട്ടുള്ളൂവെന്ന് വിവരാവകാശ രേഖ. കേന്ദ്ര ഫിഷറീസ് വകുപ്പ് വിവരാവകാശ പ്രവര്ത്തകന് കെ. ഗോവിന്ദന് നമ്പൂതിരിക്ക് നല്കിയ മറുപടിയിലാണ് ഈ വിവരം.
ജീവനോപാധികള്‍ പൂര്‍ണമായി നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കാന്‍ 120 ബോട്ട് വിതരണം ചെയ്യാനാണ് തുക അനുവദിച്ചത്. ദുരന്തം ഏറെ ബാധിച്ച തിരുവനന്തപുരത്ത് 35 ബോട്ടുമാത്രമാണ് സര്‍ക്കാര്‍ നല്‍കിയത്.
Post Your Comments