ന്യൂഡൽഹി : കൊവിഡ് വ്യാപനം ശക്തമായ സ്ഥലങ്ങളിൽ നിയന്ത്രണം കടുപ്പിക്കാൻ കേന്ദ്രസർക്കാരിന്റെ നിർദേശം. ടെസ്റ്റ് പൊസിറ്റിവിറ്റി 10ന് മുകളിൽ ഉള്ളതും, ഐ സി.യു/ഓക്സിജൻ കിടക്കകൾ 60% നിറഞ്ഞതുമായ സ്ഥലങ്ങളിൽ നിയന്ത്രണം ശക്തമാക്കണം. ജനങ്ങൾ ഇടപഴകുന്നത് നിയന്ത്രിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
എല്ലാ കൂട്ടം കൂടലുകളും ആഘോഷങ്ങളും നിയന്ത്രിക്കണം. രോഗവ്യാപനം കൂടിയ ഇടങ്ങളിൽ ഷോപ്പിങ് കോംപ്ലെക്‌സ്, സിനിമ തിയേറ്റർ, ഹോട്ടലുകൾ, ആരാധനാലയങ്ങൾ എന്നിവ അടച്ചിടണം. പൊതുഗതാഗത സംവിധാനങ്ങളിൽ പകുതി ആളുകൾ മാത്രമേ പാടുള്ളു.
എല്ലാ ഓഫീസുകളിലും 50% ജീവനക്കാർ മാത്രം ജോലിക്ക് നേരിട്ട് ഹാജരായാൽ മതിയെന്നും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. 14 ദിവസത്തേക്കാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. രാത്രി കർഫ്യു അടക്കമുള്ള മറ്റു നിയന്ത്രണങ്ങൾക്ക് പുറമേയാണിത്.
Post Your Comments