Latest NewsIndiaNews

റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തി വീണ്ടും ഭൂചലനം ; നിരവധി പേർക്ക് പരിക്ക്

ഗുവാഹത്തി : അസമിൽ തുടർ ഭൂചലനത്തില്‍ വ്യാപക നാശനഷ്ടം. നിരവധി പേർക്ക് പരിക്കേറ്റു. ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തി. ദേശീയ ഭൂകമ്പ കേന്ദ്രത്തിന്റെ കണക്കനുസരിച്ച്‌ അസമിലെ തേജ്പൂരിലെ സോണിത്പൂരിലാണ് ഭൂകമ്പം ഉണ്ടായതെങ്കിലും സംസ്ഥാനത്തും വടക്കന്‍ ബംഗാളിലും വടക്കുകിഴക്കന്‍ ഭാഗങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു.

ഇന്നലെ രാവിലെ 7.51 ന് സോണിത്പൂര്‍ ജില്ലയുടെ ആസ്ഥാനമായ തേസ്പൂരിലാണ് 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. നാല് ജില്ലകളില്‍ 10 പേര്‍ക്ക് പരിക്കേറ്റതായി അസം ദുരന്ത നിവാരണ അതോറിറ്റി പ്രസ്താവനയില്‍ പറഞ്ഞു. ആദ്യത്തെ ഭൂചലനം രാവിലെ 8.03 നാണുണ്ടായത്. തുടര്‍ന്ന് രാവിലെ 8.13, രാവിലെ 8.25, 8.44 എന്നിങ്ങനെ 4.7, 4, രണ്ട് 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി റീജ്യനല്‍ മെറ്റീരിയോളജിക്കല്‍ സെന്റര്‍(ആര്‍എംസി) ഡെപ്യൂട്ടി ഡയറക്ടര്‍ സഞ്ജയ് ഓനെല്‍ ഷാ പറഞ്ഞു.

അസമിലെ നാഗോണ്‍ ജില്ലയില്‍ രാവിലെ 10.05 ന് 3.4 തീവ്രതയാണ് രേഖപ്പെടുത്തിയത്. രാവിലെ 10.39ന് തേജ്പൂരില്‍ ഭൂചലനം ഉണ്ടായി. ഉച്ചയ്ക്ക് 12.32 ന് 2.9 തീവ്രത രേഖപ്പെടുത്തിയ എട്ടാമത്തെ ഭൂചലനം മോറിഗാവിലുണ്ടായി. തുടര്‍ന്ന് ഇന്ന് പുലർച്ചെ മൂന്ന് ഭൂചലനങ്ങള്‍ കൂടി ഉണ്ടായത് സോണിത്പൂര്‍ ജില്ലയെ ആശങ്കയിലാഴ്ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button