COVID 19Latest NewsNewsIndiaInternational

ഇന്ത്യയിലേക്ക് ഓക്സിജൻ എത്തിക്കാൻ യു എ ഇയും; കൈകോർത്ത് അബുദാബിയിലെ ഹിന്ദു ക്ഷേത്രവും സിഖ് ഗുരുദ്വാരയും

പ്രതിസന്ധി ഘട്ടത്തിൽ കൂടെ നിന്ന ഇന്ത്യയ്ക്ക് യു എ ഇയുടെ കൈത്താങ്ങ്

ദുബായ്: കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ കഷ്ടതയനുഭവിക്കുന്ന മേഖലകളിലേക്ക് ഓക്സിജൻ വിതരണത്തിനായി തയ്യാറെടുത്ത് യു എ ഇയും. അബുദാബിയിലെ ഹിന്ദു ക്ഷേത്രവും ദുബായിലെ സിഖ് ഗുരുദ്വാരയും ചേർന്ന് ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങളിലേക്ക് ഓക്സിജൻ എത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. യുഎഇയുടെ ഇന്ത്യൻ കമ്മ്യൂണിറ്റിയിലെ അംഗങ്ങളുടെ പിന്തുണയോടെ, അബുദാബിയിലെ ബി‌എ‌പി‌എസ് ഹിന്ദു മന്ദിർ ഇന്ത്യയ്ക്ക് ആവശ്യമായ ഓക്സിജൻ എത്തിക്കാനുള്ള ശ്രമത്തിലാണ്. ഓക്സിജൻ ടാങ്കുകളുടെയും സിലിണ്ടറുകളുടെയും ഒരു വിതരണ ശൃംഖല ഉണ്ടാക്കുകയാണ് യു എ ഇയിലെ ഇന്ത്യക്കാർ. 440 മെട്രിക് ടൺ ദ്രാവക ഓക്സിജൻ ഇന്ത്യയിലേക്ക് അയക്കുമെന്ന് അബുദാബിയിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രത്തിലെ ഭാരവാഹികൾ അറിയിച്ചു.

Also Read:ആശുപത്രി കിടക്കയില്‍ സിഎ പരീക്ഷയ്ക്ക് പഠിക്കുന്ന കോവിഡ് രോഗി; വൈറലായി ചിത്രങ്ങള്‍

അബുദാബി ക്ഷേത്രനിർമാണ ചുമതലയുള്ള പ്രസ്ഥാനമായ ബാപ്‌സ് ആണ് ഇത് സംബന്ധിച്ച ഔദ്യോഗിക വിവരം നൽകിയത്. സർക്കാർ സംവിധാനങ്ങളിലൂടെയും ബാപ്സിന് കീഴിലെ കോവിഡ് ആശുപത്രികൾ മുഖേനയുമാണ് ഓക്സിജൻ രോഗികൾക്ക് ലഭ്യമാക്കുക. 44 മെട്രിക് ടൺ ദ്രാവക ഓക്സിജൻ, 600 സിലിണ്ടറുകളിലായി 30,000 ലിറ്റർ മെഡിക്കൽ ഓക്സിജൻ, 130 ഓക്സിജൻ കോൺസൻട്രേറ്ററുകൾ എന്നിവയുൾക്കൊള്ളുന്ന ആദ്യലോഡ് ഈയാഴ്‌ച അയക്കും. ട്രാൻസ് വേൾഡ് ഗ്രൂപ്പിന്റെ സഹകരണത്തോടെ വായു, കടൽ മാർഗമാണ് ഇതെത്തിക്കുക.

പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യയ്ക്ക് സാധ്യമായ എല്ലാ സഹായസഹകരണവുമായി മുന്നോട്ടുവന്ന യു.എ.ഇക്ക് ബാപ്സ് നന്ദിയറിയിച്ചു. ഇന്ത്യയ്ക്ക് എല്ലാ സഹായവും ഉറപ്പാക്കുമെന്ന വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാന്റെ പ്രഖ്യാപനം കോവിഡിനെതിരെയുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് കരുത്തേകുന്നതാണെന്നും ബാപ്സ് വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button