സിഡ്‌നി: ആറര മാസത്തില്‍ ഇരട്ടകള്‍ക്ക് ജന്മം നല്‍കി യുവതി. ആറുമാസം ഗര്‍ഭിണിയാണെന്ന് അറിയാതിരുന്ന ഓസ്‌ട്രേലിയന്‍ യുവതി ഒന്നര ആഴ്ച മുമ്പാണ് താന്‍ ഗര്‍ഭിണിയാണെന്ന് അറിയുന്നത്. മോര്‍ണിംഗ്ടണ്‍ പെനിന്‍സുലയിലെ മക്രേയില്‍ നിന്നുള്ള ആനി തുപൗ ആണ് തന്റെ അനുഭവം അമ്മമാരുടെ ഫേസ്ബുക്ക് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തത്.
READ MORE: പതിനെട്ട് വയസ്സിന് മുകളിലുള്ളവർക്ക് വാക്‌സിനായി രജിസ്റ്റര്‍ ചെയ്യാം, ചെയ്യേണ്ടത് ഇങ്ങനെ
ശരീരത്തിന് ക്ഷീണം തോന്നിയാണ് ആനിയും ഭര്‍ത്താവ് റസ്സലും ഡോക്ടറെ കാണാന്‍ പോയത്. മെഡിക്കല്‍ പരിശോധന നടത്തിയപ്പോഴാണ് ആനി ആറുമാസം ഗര്‍ഭിണിയാണെന്ന് തിരിച്ചറിയുന്നത്. അവളുടെ ശരീരത്തില്‍ വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ലാത്തതിനാല്‍ ആനിക്കും ഭര്‍ത്താവും ഇതൊരു വലിയ ഞെട്ടലായിരുന്നു. ‘എനിക്ക് ഒരിക്കലും തലകറക്കമോ മറ്റെന്തെങ്കിലുമോ ഉണ്ടായിട്ടില്ല. എന്നാല്‍ ഇടക്ക് തീരെ ക്ഷീണിതയായിരുന്നു. വയറിന്റെ കാര്യത്തില്‍ ആണെങ്കില്‍ വലിയ മാറ്റമൊന്നുമുണ്ടായിരുന്നില്ലെന്നും ആനി 9 ന്യൂസിനോട് പറഞ്ഞു.
READ MORE: ചാമ്പ്യൻസ് ലീഗ് രണ്ടാം സെമി; മാഞ്ചസ്റ്റർ സിറ്റിയും പിഎസ്ജിയും നേർക്കുനേർ
ഏപ്രില്‍ 25 ന് പുലര്‍ച്ചെ 3 മണിക്ക് വാഷ്‌റൂമില്‍ പോയപ്പോഴാണ് ആനിക്ക് പ്രസവവേദനയുണ്ടാവുന്നത്. ഗര്‍ഭാശയത്തിന്റെ പേശികളുടെ വലിഞ്ഞുമുറുക്കവും ബ്രാക്സ്റ്റണ്‍ ഹിക്‌സിന്റെ സങ്കോചവും ആനിക്ക് മനസിലായി. ‘ഞാന്‍ താഴേക്കിറങ്ങി എന്റെ കുഞ്ഞിന്റെ തല പകുതി പുറത്തായിരുന്നു അപ്പോഴേക്കും. അവള്‍ എഴുതി. ‘ഭര്‍ത്താവ് ജോലിക്കായി സിഡ്‌നിയിലായതിനാല്‍ ഞാന്‍ തന്നെ എന്റെ മിഡ്വൈഫ് ആയി. പുതപ്പും തൂവാലയും കരുതി. അങ്ങനെ പുലര്‍ച്ചെ 3.45 ന് എന്റെ ഇരട്ടക്കുട്ടികള്‍ ഈ ഭൂമിയിലേക്ക് വന്നു. അപ്പോഴേക്കും മെഡിക്കല്‍ സംഘം എത്തി തങ്ങളെ മൂന്ന് പേരെയും ഫ്രാങ്ക്സ്റ്റണ്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും ആനി കുറിച്ചു.
Post Your Comments