COVID 19Latest NewsKeralaIndiaNews

എല്ലാവർക്കും സൗജന്യ വാക്സിൻ നൽകിയത് കേരള സർക്കാർ ആണെന്ന് എൽ.ഡി.എഫ്; നോട്ടീസ് പുറത്ത്, വമ്പൻ തള്ളെന്ന് സോഷ്യൽ മീഡിയ

'സൗജന്യ വാക്സിൻ നൽകിയ കേരള സർക്കാരിന് അഭിവാദ്യം, കേന്ദ്രത്തിനെതിരെ പ്രതിഷേധിക്കുക'; എൽഡിഎഫ്

കേരളത്തിൽ സൗജന്യ വാക്സിൻ നൽകിയത് കേരള സർക്കാർ ആണെന്ന് വരുത്തിത്തീർക്കാൻ എൽ ഡി എഫിന്റെ ശ്രമം. എല്ലാവർക്കും സൗജന്യ വാക്സിൻ നൽകിയ കേരള സർക്കാരിന് എൽ ഡി എഫ് അഭിവാദ്യം പ്രകടിപ്പിക്കുന്നതിന്റെ നോട്ടീസ് പുറത്ത്. കേന്ദ്ര സർക്കാർ സൗജന്യ വാക്സിൻ നൽകുന്നില്ലെന്നും കേന്ദ്ര നയത്തിനെതിരെ പ്രതിഷേധിക്കണമെന്നും ആണ് നോട്ടീസിൽ പറയുന്നത്.

Also Read:കെ.സുരേന്ദ്രൻ ഇന്ന് നടത്തിയ വെർച്ച്വൽ വാർത്താസമ്മേളനത്തിൽ പറഞ്ഞ പ്രധാനപ്പെട്ട കാര്യങ്ങൾ

‘സൗജന്യ വാക്സിൻ നിഷേധിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിക്കുക. മനുഷ്യജീവന് വിലകല്പിക്കാത്ത കേന്ദ്ര നയത്തിനെതിരെ പ്രതിഷേധിക്കുക. എല്ലാവർക്കും സൗജന്യ വാക്സിൻ നൽകിയ കേരള സർക്കാരിനഭിവാദ്യം. എൽ ഡി എഫ് നേതൃത്വത്തിൽ വീട്ടുമുറ്റത്ത് പ്രതിഷേധം. ഏപ്രിൽ 28 5.30 നു.’- ഇതാണ് നോട്ടീസിലെ വാചകം.

ഇപ്പോൾ എല്ലാ സംസ്ഥാനങ്ങൾക്കും വാക്സിൻ സൗജന്യമായി നൽകുന്നത് കേന്ദ്രമാണെന്നിരിക്കെ കേന്ദ്രത്തിനെതിരെ പച്ചക്കള്ളമാണ് എൽ ഡി എഫ് പുറത്തിറക്കിയ ഈ നോട്ടീസിസിൽ പറയുന്നതെന്ന് സോഷ്യൽ മീഡിയ. എല്ലാവർക്കും സൗജന്യ വാക്സിൻ നൽകിയത് കേരള സർക്കാർ ആണെന്ന തരത്തിലുള്ള ഈ നോട്ടീസ് അടി പക്കാ രാഷ്ട്രീയമാണെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button