കാബൂൾ : താലിബാൻ ഭീകര നേതാക്കളെ കൊലപ്പെടുത്തി അഫ്ഗാൻ സൈന്യം .കാണ്ഡഹാറിൽ സൈന്യം നടത്തിയ ഡ്രോൺ ആക്രമണത്തിൽ താലിബാൻ കമാൻഡർ മുഹമ്മദ് റഹിം, തെക്കൻ മേഖലയിലെ ചാവേർ ആക്രമണകാരികളുടെ നേതാവ് അഹ്മദ് സാഹിബ് കാന്ദഹാർ എന്നിവരെയാണ് കൊലപ്പെടുത്തിയതെന്ന് ദേശീയ സുരക്ഷാ ഡയറക്ടറേറ്റ് (എൻഡിഎസ്) മേധാവി അഹ്മദ് സിയ സരജ് വെളിപ്പെടുത്തി.
കണ്ഡഹാര്‍ പ്രവിശ്യയിലെ താലിബാന്റെ രണ്ടാമത്തെ തലവനായി കരുതപ്പെടുന്നയാളാണ് കാന്ദഹാരിയെന്ന് അഹ്മദ് സിയ സരാജ് പറഞ്ഞു. മുല്ല അഖ്തര്‍ മന്‍സോര്‍ കഴിഞ്ഞാല്‍ അടുത്ത സ്ഥാനമാണ് കാന്ദഹാരിക്ക്.
Post Your Comments