Latest NewsCricketNewsSports

ശസ്ത്രക്രിയ വിജയകരം, ക്രിക്കറ്റിലേക്ക് ഉടൻ മടങ്ങിയെത്തും: നടരാജൻ

ഇന്ത്യൻ പേസർ നടരാജന്റെ കാൽമുട്ടിന്റെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. താരം ട്വിറ്ററിലൂടെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്. ശസ്ത്രക്രിയയ്ക്ക് വേണ്ടി പ്രയത്നിച്ച മെഡിക്കൽ ടീമിനും ബിസിസിഐക്കും പിന്തുണച്ച ആരാധകർക്കും നടരാജൻ നന്ദി അറിയിച്ചു. കൂടുതൽ കരുത്തോടെ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുമെന്ന് താരം പറഞ്ഞു.

ദിവസങ്ങൾക്കുള്ളിൽ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനം തുടരുമെന്നും താരം ട്വിറ്ററിൽ കുറിച്ചു. സൺറൈസേഴ്‌സ് ഹൈദരാബാദ് താരമായിരുന്ന നടരാജൻ സീസണിൽ രണ്ട് മത്സരങ്ങളാണ് കളിച്ചത്. നേരത്തെ താരത്തെ അലട്ടിക്കൊണ്ടിരുന്നു മുട്ടിന്റെ പരിക്ക് സാരമായി ബാധിച്ചതിനെ തുടർന്നാണ് ഐപിഎൽ ഉപേക്ഷിച്ച് ചികിത്സ തുടർന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button