പത്തനംതിട്ട: കൊറോണ വൈറസിന്റെ രണ്ടാം തരംഗം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ പത്തനംതിട്ട ജില്ലയിലെ 9 പഞ്ചായത്തുകളിൽ കൂടി നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നു. കൊറോണ വൈറസ് രോഗവ്യാപനം കൂടുതലുള്ള ഇരവിപേരൂര്‍, അയിരൂര്‍, റാന്നി, റാന്നി-പഴവങ്ങാടി, റാന്നി-പെരുനാട്, പ്രമാടം, കോന്നി, ഏറത്ത്, ഏഴംകുളം എന്നീ പഞ്ചായത്തുകളിലാണ് ഇന്ന് അര്‍ധരാത്രി മുതല്‍ മെയ് അഞ്ച് അര്‍ധരാത്രി വരെ ക്രിമിനല്‍ നടപടിക്രമം വകുപ്പ് 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കൂടാതെ മല്ലപ്പള്ളി, ആനിക്കാട് പഞ്ചായത്തുകളില്‍ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ മെയ് അഞ്ച് അര്‍ധരാത്രി വരെ ദീര്‍ഘിപ്പിച്ച് കൊണ്ടും ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ല കലക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി ഉത്തരവിറക്കി.
Post Your Comments