NattuvarthaLatest NewsNews

കോഴിക്കോട് പുതുതായി കോവിഡ് ബാധിച്ചവരുടെ എണ്ണം

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ബുധനാഴ്ച് 4317 പേർക്ക് കൂടി കൊറോണ വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നു. വിദേശത്ത് നിന്ന് എത്തിയവരില്‍ ആറുപേരും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 15 പേരും പോസിറ്റീവായി. 106 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 4190 പേര്‍ക്ക് പോസിറ്റീവായിരിക്കുന്നു.

കോഴിക്കോട് ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ കൊറോണ വൈറസ് ചികിത്സയിലായിരുന്ന 1487 പേര്‍കൂടി രോഗമുക്തി നേടിയിരിക്കുന്നു. 16991 സ്രവസാമ്പിള്‍ പരിശോധനയ്ക്കയച്ചു. 27.17 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button