Latest NewsNattuvarthaNews

തൃശ്ശൂർ ജില്ലയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം

തൃശ്ശൂര്‍: തൃശ്ശൂർ ജില്ലയിൽ ഇന്ന് 4107 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. 1152 പേര്‍ രോഗമുക്തരായി. തൃശ്ശൂർ ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 25,738 ആയിരിക്കുന്നു. തൃശ്ശൂര്‍ സ്വദേശികളായ 123 പേര്‍ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുകയാണ്. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,39,758 ആയി ഉയർന്നു. 1,13,331 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്.

ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 32.66 % ആണ്. ജില്ലയിൽ ബുധനാഴ്ച സമ്പര്‍ക്കം വഴി 4060 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 24 പേര്‍ക്കും, 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, ഉറവിടം അറിയാത്ത 08 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button