COVID 19KeralaLatest NewsNews

വീട്ടില്‍ കൊവിഡ് രോഗിയുണ്ടോ ? ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയൊക്കെയാണ്

ഒന്നിലേറെ പേരുള്ള വീടുകളില്‍ ഒരാള്‍ക്ക് കൊവിഡെങ്കില്‍ മറ്റു കുടുംബാംഗങ്ങള്‍ക്ക് ഇത് പകരാതിരിയ്ക്കാനുളള മുന്‍കരുതലുകള്‍ എടുക്കേണ്ടത് ഏറെ അത്യാവശ്യമാണ്.

Read Also : കുറഞ്ഞ വിലയിൽ 5 ജി സ്മാർട്ട് ഫോൺ പുറത്തിറക്കി സാംസങ്

കൊവിഡ് പൊസിറ്റീവാകുന്നതിന് മുന്‍പായി 4-5 ദിവസം മുതല്‍ പൊസിററീവായി 15 ദിവസം വരെയും മറ്റുള്ളവര്‍ക്ക് പടരാനുള്ള സാധ്യതയുണ്ടെന്നതാണ് വാസ്തവം. അതായത് ലക്ഷണങ്ങള്‍ വന്നു തുടങ്ങുന്നതിന് മുന്‍പു തന്നെ. പ്രത്യേകിച്ചും പലര്‍ക്കും ലക്ഷണങ്ങള്‍ ഇല്ലാത്തവരെങ്കില്‍ പ്രത്യേകിച്ചും. ഇതു പോലെ പ്രത്യേക ആരോഗ്യ പ്രശ്‌നങ്ങളുള്ളവരെങ്കില്‍, അതായത് കിഡ്‌നി, ഹാര്‍ട്ട്, ലിവര്‍ ഫെയിലിയല്‍ എന്നീ അവസ്ഥകളെങ്കില്‍ ഇത്തരക്കാരെ വീട്ടില്‍ നിന്നും മാറ്റുക. ഇവ പ്രവര്‍ത്തനം മുടക്കിയവര്‍. അതു പോലെ തന്നെ പ്രായമുള്ളവര്‍. കുട്ടികള്‍ക്ക് ഇത് കാര്യമായ പ്രശ്‌നമുണ്ടാക്കാത്തതിനാല്‍ ഇവരെ കൂടെ നിര്‍ത്തിയാലും കുഴപ്പമില്ല.

രണ്ടു ദിവസമായി ലക്ഷണം കണ്ടു വരുന്നു, മൂന്നാം ദിവസം ടെസ്റ്റ് ചെയ്ത് പൊസിറ്റീവാകുന്നു എന്നു കരുതുക. ഇതിന് മുന്‍പുള്ള അഞ്ചു ദിവസവും ശേഷം 15 ദിവസവും വരെ മറ്റുള്ളവര്‍ക്ക് ഇത് പകര്‍ത്താനുള്ള സാധ്യതയുണ്ട്. ഇതിനാല്‍ തന്നെ ലക്ഷണങ്ങള്‍ വരും മുന്‍പ് മറ്റുള്ളവരുമായി അടുത്തിടപഴകിയവരെങ്കില്‍ അവരും ശ്രദ്ധ വേണം. പ്രത്യേകിച്ചും അടഞ്ഞ മുറികളില്‍ വച്ചോ മാസ്‌കില്ലാതെയോ മറ്റുള്ളവരുമായി സമ്പര്‍ക്കം വന്നുവെങ്കില്‍. ഇതിനാല്‍ തന്നെ പ്രൈമറി കോണ്‍ടാക്ട് വന്ന ഇവരും ശ്രദ്ധിയ്ക്കുക.

രോഗം വന്നാല്‍ ഉടന്‍ അറ്റാച്ച്ഡ് ബാത്‌റൂം ഉള്ള മുറിയിലേയ്ക്കു മാറുക. കോമണ്‍ ടോയ്‌ലറ്റ് ഉപയോഗിയ്ക്കരുത്. രോഗി ഉപയോഗിയ്ക്കുന്ന ടോയ്‌ലറ്റ് മറ്റുള്ളവര്‍ ഉപയോഗിയ്ക്കുന്നുവെങ്കില്‍ ഇത് സാനിറ്റൈസ് ചെയ്ത ശേഷം ഉപയോഗിയ്ക്കുക. ഇതിനായി 6 ടീസ്പൂണ്‍ ബ്ലീച്ചിംഗ് ലോഷന്‍ വെള്ളത്തില്‍ കലക്കി ഇത് അല്‍പനേരം അനക്കാതെ വച്ച് ഈ തെളിഞ്ഞ വെളളം കൊണ്ട് കഴുകുക. രോഗി ഉപയോഗിച്ച ശേഷം 15 മിനിറ്റ് കഴിഞ്ഞ ശേഷം മാത്രം സാധാരണ ആളുകള്‍ ഉപയോഗിയ്ക്കുക. ഒന്നുമില്ലെങ്കില്‍ സോപ്പു വെള്ളമെങ്കിലും വച്ചു കഴുകുക. ഡെറ്റോള്‍ പോലുളളവയും ഉപയോഗിയ്ക്കണം. ഫ്‌ളഷ് ചെയ്യുമ്പോള്‍ ടോയ്‌ലറ്റ് കവര്‍ മൂടിയ ശേഷം ചെയ്യുക.

മുറിയില്‍ വായു സഞ്ചാരം ഉറപ്പാക്കുക. ഉപയോഗിയ്ക്കുന്ന വസ്തുക്കള്‍ നാം മാത്രം കൈകാര്യം ചെയ്യുക. പാത്രമായാലും വസ്ത്രമായാലും. രോഗി ഉപയോഗിച്ച ശേഷം 15 ദിവസം കഴിഞ്ഞ ശേഷം മാത്രം മറ്റുള്ളവര്‍ ഉപയോഗിയ്ക്കുക. ഇതു പോലെ രോഗം വന്നാല്‍ തന്നെ വൈറസ് ലോഡ് വര്‍ദ്ധിയ്ക്കാതിരിയ്ക്കാന്‍ വഴികള്‍ തേടുക. നല്ലതു പോലെ വെള്ളം കുടിയ്ക്കുക. പ്രതിരോധ ശേഷി നല്‍കാന്‍ സഹായിക്കുന്ന വൈറ്റമിന്‍ എ, സി തുടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുക. രോഗി സ്വയം ഓക്‌സിജന്‍ അളവ് ഓക്‌സിമീറ്റര്‍ വച്ച് അളക്കുക, ടെംപറേച്ചര്‍ നോക്കുക. രുചി, മണം നഷ്ടപ്പെടുക പോലുളളവ ഏറ്റവും സുരക്ഷിതമായ അടയാളങ്ങളാണ്. അതായത് കാര്യമായ പ്രശ്‌നങ്ങളുണ്ടാക്കാത്തത്. ഇത് ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്, ചുമ പോലുള്ള ലക്ഷണങ്ങളിലേയ്ക്ക് പോകുമ്പോഴാണ് ഗുരുതരമാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button