കൊച്ചി: യു.എ.ഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയതുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒന്നും നാലും പ്രതികളായ രണ്ട് പേർക്ക് ജാമ്യം. പ്രതികളായ പി.എസ്. സരിത്ത്, സന്ദീപ് നായര്‍ എന്നിവര്‍ക്കാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്.
ഇരുവര്‍ക്കുമെതിരായ ഇ.ഡിയുടെ അന്വേഷണം പൂര്‍ത്തിയായിട്ടുണ്ടെന്ന് നിരീക്ഷിച്ചാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ഒക്ടോബറിലാണ് ഇവർ കസ്റ്റഡിയിൽ ആയത്. സ്വര്‍ണക്കടത്തിന് പിന്നിലെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇരുവരും അന്നുമുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഇവര്‍ക്കെതിരെ ഡിസംബറില്‍ ഇ.ഡി കുറ്റപത്രം നല്‍കിയിരുന്നു. അഞ്ചുലക്ഷം രൂപക്കും തുല്യ തുകക്കുള്ള രണ്ടാള് ജാമ്യത്തിലുമാണ് ജാമ്യം അനുവദിച്ചത്.
അതേസമയം, കൊഫെപോസ പ്രകാരം കരുതല്‍ തടങ്കലില്‍ കഴിയുന്നതിനാല്‍ ഇരുവര്‍ക്കും ജയില്‍ മോചിതരാവില്ല.
Post Your Comments