Latest NewsNewsIndia

മഹാരാഷ്ട്ര മുൻമന്ത്രി ഏക്‌നാഖ് ഗെയ്ക്ക്‌വാദ്‌ അന്തരിച്ചു

മുംബൈ: മുൻ മഹാരാഷ്ട്ര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഏക്നാഥ് ഗെയ്ക്ക്‌വാദ്‌ അന്തരിച്ചു. 81 വയസായിരുന്നു. കോവിഡ് വൈറസ് ബാധയെ തുടർന്നായിരുന്നു അന്ത്യം. മുംബൈ നഗരത്തിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരണം സംഭവിച്ചത്.

Read Also: കോവിഡ് പ്രതിരോധം; 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് സൗജന്യമായി വാക്‌സിൻ നൽകുമെന്ന പ്രഖ്യാപനവുമായി ഈ സംസ്ഥാനവും

മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി വർഷ ഗെയ്ക്ക്‌വാദിന്റെ പിതാവാണ് ഏക്‌നാഥ്. മുൻ എം.പി കൂടിയായിരുന്നു അദ്ദേഹം. ഏക്‌നാഥിന്റെ വിയോഗത്തിൽ കോൺഗ്രസ് അനുശോചനം അറിയിച്ചു. സാധാരണക്കാർക്ക് വേണ്ടി പ്രവർത്തിക്കുന്ന പരിചയ സമ്പന്നനും വിശ്വസ്തനുമായ നേതാവാണ് ഏക്‌നാഥ് ഗെയ്ക്ക്‌വാദെന്ന്‌ അനുശോചന സന്ദേശത്തിൽ കോൺഗ്രസ് അറിയിച്ചു.

Read Also: 8 മാസം ഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവ് വെടിവച്ചു കൊന്നു; കൊലപാതകം ഭാര്യാസഹോദരിയെ സ്വന്തമാക്കാന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button