KeralaCinemaNattuvarthaMollywoodLatest NewsNewsEntertainment

മലയാളികൾ ഇന്നേവരെ കാണാത്ത കായംകുളം കൊച്ചുണ്ണിയുടെ മറ്റൊരു മുഖം

സിജു വിത്സണെ നായകനാക്കി വിനയൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പത്തൊമ്പതാം നൂറ്റാണ്ട്’. ചിത്രത്തിൽ കായംകുളം കൊച്ചുണ്ണിയായി ചെമ്പൻ വിനോദ് എത്തുന്നുവെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്.

“19-ാം നൂറ്റാണ്ടിൻെറ സെറ്റിൽ നായകൻ സിജു വിൽസനോടും..,ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായ കായംകുളം കൊച്ചുണ്ണിയെ അവതരിപ്പിക്കാൻ എത്തിയ ചെമ്പൻ വിനോദിനോടും ഒപ്പം…മലയാളികൾ ഇന്നേവരെ കാണാത്ത കായംകുളം കൊച്ചുണ്ണിയുടെ മറ്റൊരു മുഖം ചെമ്പൻ അതിമനോഹരമായി ചെയ്തിട്ടുണ്ട്.”. സംവിധായകൻ വിനയൻ പറയുന്നു.

നവോത്ഥാന നായകനും പോരാളിയുമായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് സിജു വിത്സൻ അവതരിപ്പിക്കുന്നത്. പുതുമുഖം കയാദു ലോഹറാണ് നായിക. ഷാജികുമാർ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. റഫീഖ് അഹമ്മദിന്റെ വരികൾക്ക് എം ജയചന്ദ്രൻ സംഗീതം പകരുന്നു. അനൂപ് മേനോൻ, സുധീർ കരമന, സുരേഷ് കൃഷ്ണ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button