COVID 19Latest NewsKeralaNews

സംസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരം ; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ദർ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇരട്ട ജനിതകമാറ്റം വന്ന വൈറസ് വ്യാപനം 75 ശതമാനത്തിന് മുകളില്‍ എത്തിയിരിക്കാമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍. ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഡല്‍ഹിയ്ക്ക് സമാനമായ സാഹചര്യമുണ്ടാകുമെന്ന് പഠനം നടത്തിയ വിദഗ്ദ്ധ സംഘം മുന്നറിയിപ്പ് നല്‍കി.

Read Also : സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ പരിശോധനാ കിറ്റുകൾക്ക് ക്ഷാമം

അതിവേഗത്തില്‍ പടരുന്ന ജനിതകമാറ്റം വന്ന വൈറസുകള്‍ സംസ്ഥാനത്ത് 13 ജില്ലകളിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.ഏപ്രില്‍ ആദ്യവാരത്തെ പഠന റിപ്പോര്‍ട്ട് പുറത്ത് വന്നപ്പോള്‍ 40 ശതമാനം പേരിലാണ് ഈ വകഭേദം കണ്ടെത്തിയത്. എന്നാല്‍ മൂന്നാഴ്ച പിന്നിടുമ്ബോള്‍ ഇത് 75 ശതമാനത്തിന് മുകളില്‍ എത്തിയിട്ടുണ്ടാകുമെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.

മഹാരാഷ്ട്രയെ പിടിച്ചുലച്ച,​ ഇന്ത്യയില്‍ രൂപാന്തരപ്പെട്ട ഇരട്ട ജനിതകമാറ്റം വന്ന കൊറോണ വൈറസ് – ബി വണ്‍ 617, യു.കെ വകഭേദം, സൗത്ത് ആഫ്രിക്കന്‍ വകഭേദം എന്നിങ്ങനെ മൂന്നുതരം ജനിതകമാറ്റം വന്ന വൈറസുകളാണ് സംസ്ഥാനത്ത് പടരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button