COVID 19Latest NewsKeralaNews

സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ പരിശോധനാ കിറ്റുകൾക്ക് ക്ഷാമം

തിരുവനന്തപുരം: സംസ്ഥാനത്ത് കൂട്ടപ്പരിശോധന വന്നതോടെ മിക്ക ആശുപത്രികളിലും ആര്‍ടിപിസിആര്‍ പരിശോധനാ കിറ്റുകൾക്ക് ക്ഷാമം.  പ്രശ്ന പരിഹാരത്തിന് ശ്രമം തുടങ്ങിയെന്ന് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷൻ അറിയിച്ചു.

Read Also : രാജ്യത്ത് കോവിഡ് വാക്‌സിനേഷനില്‍ കേരളം തന്നെ മുന്നില്‍ ; കണക്കുകൾ പുറത്ത്

രോഗ വ്യാപന തീവ്രത കൂടിയതോടെ പരിശോധനകളുടെ എണ്ണം സര്‍ക്കാര്‍ കകുത്തനെ കൂട്ടി. രണ്ട് ദിനം കൊണ്ട് മൂന്ന് ലക്ഷത്തിലധികം പേരെ വരെ പരിശോധിച്ചു. പലര്‍ക്കും ലക്ഷണങ്ങളില്ലാതിരുന്ന സാഹചര്യത്തില്‍ ഹൈ റിസ്ക് വിഭാഗത്തിലെ 70 ശതമാനം പേര്‍ക്കും ആര്‍ ടി പി സി ആര്‍ പരിശോധനയാണ് നടത്തിയത്. ഇതോടെയാണ് പിസിആര്‍ പരിശോധ കിറ്റുകളുടെ കുറവ് അനുഭവപ്പെട്ടു തുടങ്ങിയത്. നിലവില്‍ ഒന്നരലക്ഷം കിറ്റുകള്‍ മാത്രമാണ് സ്റ്റോക്കുള്ളത്.

ദിവസവും ചെയ്യുന്ന പരിശോധനകളില്‍ ആര്‍ ടി പി സിആര്‍ പരിശോധനകളുടെ എണ്ണം കൂട്ടാനുള്ള നിര്‍ദേശം ഉള്ളതിനാൽ ഇത് രണ്ടോ മൂന്നോ ദിവസത്തേക്ക് മാത്രമേ ഇത് തികയൂ. കൃത്യത കുറഞ്ഞ ആന്‍റിജൻ പരിശോധനയില്‍ ഫലം നെഗറ്റീവ് ആകാനുള്ള സാധ്യതയും കൂടുതലാണ്. ലക്ഷണങ്ങളില്ലാത്തവരേയും വ്യാപകമായി പരിശോധിക്കുന്നുണ്ട്. ഈ ഘട്ടത്തിൽ ഫലത്തിലുണ്ടാകുന്ന കൃത്യത കുറവ് തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് ആശുപത്രികളും ജില്ലയിലെ പരിശോധന കേന്ദ്രങ്ങളും.

shortlink

Related Articles

Post Your Comments

Related Articles


Back to top button