
തിരുവനന്തപുരം : സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും . ഞായറാഴ്ച തെരഞ്ഞെടുപ്പ് ഫലം വരുന്നത് കൊണ്ട് ഈ സര്‍ക്കാരിന്റെ കാലത്ത് ഇനി മന്ത്രിസഭാ യോഗം ഉണ്ടാകാന്‍ സാധ്യതയില്ല.
Read Also : വാക്സിൻ നയത്തിനെതിരെ എല്‍ഡിഎഫിന്റെ സംസ്ഥാന വ്യാപക പ്രതിഷേധം ഇന്ന്
രോഗവ്യാപനം കൂടിയ കോഴിക്കോട്, എറണാകുളം, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ കൂടുതല്‍ നിയന്ത്രണങ്ങളെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഈ ജില്ലകളില്‍ നിന്നുള്ള മന്ത്രിമാര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്ന് മന്ത്രിസഭാ യോഗം തീരുമാനിക്കും.
വാക്‌സിന്‍ ക്ഷാമം നേരിടുന്നതിനിടെ സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 2,20,000 ഡോസ് വാക്‌സിന്‍ കൂടിയെത്തി. തിരുവനന്തപുരം ജില്ലയില്‍ എത്തിയ വാക്‌സിന്‍ മറ്റു ജില്ലകളിലേക്കും എത്തിക്കും. 50 ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കണം എന്നാണ് കേന്ദ്രത്തോട് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നത്.
Post Your Comments