KeralaLatest NewsNewsIndia

‘പരസ്യമായി മാപ്പു പറയണം’; അപകീര്‍ത്തികരമായ വാര്‍ത്ത നൽകിയ കൈരളിക്കെതിരെ നിയമനടപടിയുമായി ബിജെപി

ബിജെപി ജില്ലാ പ്രസിഡന്റും നഗരസഭ വൈസ് ചെയര്‍മാനുമായ അഡ്വ. ഇ. കൃഷ്ണദാസ് ആണ് മാനനഷ്ടത്തിന് നോട്ടീസ് അയച്ചിരിക്കുന്നത്.

പാലക്കാട്: ബിജെപി ജില്ലാ നേതാക്കള്‍ക്കെതിരെ വ്യാജ വാർത്ത ചമച്ച കൈരളി ചാനലിനെതിരെ നിയമനടപടിക്കൊരുങ്ങി ബിജെപി. പാർട്ടിക്കെതിരെ അടിസ്ഥാനരഹിതവും അപമാനകരവുമായ രീതിയില്‍ കൈരളി വാര്‍ത്ത നല്‍കി എന്നാണ് ബിജെപി പരാതിയിൽ ആരോപിക്കുന്നത്. ബിജെപി ജില്ലാ പ്രസിഡന്റും നഗരസഭ വൈസ് ചെയര്‍മാനുമായ അഡ്വ. ഇ. കൃഷ്ണദാസ് ആണ് മാനനഷ്ടത്തിന് നോട്ടീസ് അയച്ചിരിക്കുന്നത്.

മലയാളം കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ്, കൈരളി മാനേജിങ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ്, വാര്‍ത്താ ഡയറക്ടര്‍ ഡോ. എം.പി. ചന്ദ്രശേഖരന്‍, ജില്ലാ റിപ്പോര്‍ട്ടര്‍ സിജു കണ്ണന്‍ എന്നിവര്‍ക്കെതിരെയാണ് ഡ്വ. ഇ. കൃഷ്ണദാസ് നോട്ടീസ് നല്‍കിയത്. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് കൈരളി നൽകിയ ഒരു വാർത്തയെ അടിസ്ഥാനമാക്കിയാണ് പരാതി.

Also Read:ഉപദേശവും തള്ളലും കൊണ്ട് മാത്രം കോവിഡിനെ പ്രതിരോധിക്കാനാവില്ല,കേരളം സമ്പൂർണ പരാജയമെന്ന് കെ സുരേന്ദ്രൻ

ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുഴല്‍പ്പണമായിവന്ന നാല് കോടി രൂപ തട്ടിയെടുക്കാന്‍ പാലക്കാട്ടും ശ്രമം എന്നായിരുന്നു ചാനൽ നൽകിയ വാർത്ത. ഈ വാര്‍ത്ത തികച്ചും അടിസ്ഥാന രഹിതമാണെന്നും സത്യത്തിന്റെ കണികപോലുമില്ലെന്നും കൃഷ്ണദാസ് നോട്ടീസില്‍ ചൂണ്ടിക്കാട്ടി. ബിജെപി ജില്ലാ നേതാക്കള്‍ക്കെതിരെ അപകീര്‍ത്തീകരമായ വാര്‍ത്ത നല്‍കിയ കൈരളി ചാനല്‍ പ്രസ്തുത വാര്‍ത്ത പിന്‍വലിച്ച്‌ പരസ്യമായി മാപ്പു പറയണമെന്നാണ് അഡ്വ. ആര്‍. മണികണ്ഠന്‍ മുഖേന നല്‍കിയ നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഇല്ലെങ്കില്‍ നിയമപരമായ മറ്റ് നടപടികളിലേക്ക് നീങ്ങുമെന്നും മുന്നറിയിപ്പ് നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button