മസ്കറ്റ്: കൊറോണ വൈറസ് രോഗം ബാധിച്ച് മലപ്പുറം സ്വദേശി ഒമാനിൽ മരിച്ചു. ദേവദാസ് കപ്പൽപടിക്കൽ (59) ആണ് മരിച്ചിരിക്കുന്നത്. ഏപ്രിൽ 12-നായിരുന്നു ദേവദാസിന് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തത്.
സ്വന്തമായി ഹോം ക്വാറന്റീനിൽ കഴിഞ്ഞിരുന്ന ദേവദാസിന്റെ രോഗം പതിനഞ്ചോടുകൂടി മൂർച്ഛിക്കുകയും, തുടർ ചികിത്സക്കായി ബർക്കയിലുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിക്കുകയുമായിരുന്നു ഉണ്ടായത്. കഴിഞ്ഞ 30 വർഷമായി ഇബ്രക്ക് സമീപം വാദി തൈനിൽ റെസ്റ്റോറന്റ് നടത്തി വരികയായിരുന്നു ദേവദാസ്. സംസ്കാരം ബുധനാഴ്ച സോഹാറിൽ നടത്തും.
Post Your Comments