COVID 19Latest NewsIndiaNewsInternational

കോവിഡ് വ്യാപനം രൂക്ഷമാകുന്നു ; ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 15 കോടിയിലേക്ക്

ന്യൂയോര്‍ക്ക് : ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനാല് കോടി എണ്‍പത്തിനാല് ലക്ഷം പിന്നിട്ടു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ആറര ലക്ഷത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 31.33 ലക്ഷം കടന്നു.പന്ത്രണ്ട് കോടി അറുപത്തിയൊന്ന് ലക്ഷം പേര്‍ രോഗമുക്തി നേടി.

Read Also : ഉയർന്ന തിരമാലയും കടലാക്രമണവും ; മുന്നറിയിപ്പുമായി ദേ​ശീ​യ സ​മു​ദ്ര സ്ഥി​തി പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം 

ഇന്ത്യയില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. പ്രതിദിന രോഗികളുടെ എണ്ണം മൂന്നര ലക്ഷം പിന്നിട്ടു.നിലവില്‍ 28 ലക്ഷത്തിലധികം പേരാണ് ചികിത്സയിലുള്ളത്. രാജ്യത്തെ ആകെ രോഗികളുടെ എണ്ണത്തിന്റെ 16.25 ശതമാനമാണിത്. രോഗമുക്തി നിരക്ക് 82.62 ശതമാനമായി.

രോഗവ്യാപനം രൂക്ഷമായ എട്ട് സംസ്ഥാനങ്ങളില്‍ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ച നടത്തി. എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് ബൈഡന്‍ മോദിയ്ക്ക് ഉറപ്പു നല്‍കി.

രോഗബാധിതരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തുള്ള അമേരിക്കയിലും പ്രതിദിന കേസുകള്‍ ഉയരുകയാണ്. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം അരലക്ഷത്തിനടുത്ത് കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 5.86 ലക്ഷമായി ഉയര്‍ന്നു. ബ്രസീല്‍(1.43 കോടി രോഗബാധിതര്‍),ഫ്രാന്‍സ്(55 ലക്ഷം രോഗബാധിതര്‍),റഷ്യ(47 ലക്ഷം രോഗബാധിതര്‍) തുടങ്ങിയ രാജ്യങ്ങളിലും സ്ഥിതി ഗുരുതരമായി തുടരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button