ജനീവ: അനാവശ്യമായി ജനങ്ങള്‍ ആശുപത്രികളിലേക്ക് എത്തുന്നതാണ് രാജ്യത്ത് കോവിഡ് രണ്ടാം തരംഗം വ്യാപിക്കുന്നതിനുള്ള പ്രധാരണ കാരണമെന്ന് ലോകാരോഗ്യ സംഘടന. വലിയ ആള്‍ക്കൂട്ടങ്ങളും വ്യാപനശേഷി കൂടുതലുള്ള കൊറോണ വൈറസ് വകഭേദങ്ങളുടെ സാന്നിധ്യവും മൂലമുണ്ടായ ഇന്ത്യയിലെ കോവിഡ് പ്രതിസന്ധി ജനങ്ങള്‍ അനാവശ്യമായി ആശുപത്രികളിലേക്ക് എത്തുന്നതോടെവർധിക്കുന്നു.
കോവിഡ് വൈറസ് ബാധിച്ച 15 ശതമാനത്തില്‍ താഴെ രോഗികള്‍ക്ക് മാത്രമെ ആശുപത്രികളിലെ ചികിത്സ ആവശ്യമുള്ളൂ. അതിനെക്കാള്‍ കുറച്ച് പേര്‍ക്കു മാത്രമേ ഓക്‌സിഡന്‍ ആവശ്യമായി വരുന്നുള്ളൂ. ഗുരുതര രോഗമില്ലാത്തവർക്ക് വീടുകളില്‍തന്നെ ചികിത്സ നല്‍കുകയും നിരീക്ഷിക്കുകയും ചെയ്യാണം. ഇത്തരത്തിൽ ഉള്ളവർ ആശുപത്രികളിൽ എത്തി ചികിത്സ നേടുന്നത്, തീവ്ര പരിചരണം ആവശ്യമുള്ള ഒരു രോഗിയുടെ അവസരം നഷ്ടപ്പെടുത്താൻ സാധ്യതയുണ്ട്. പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യയ്ക്കുവേണ്ട പിന്തുണ ലോകാരോഗ്യ സംഘടന നല്‍കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന വക്താവ് താരിക് ജസാറെവിക് വ്യക്തമാക്കി’.
ധാരാളം പേര്‍ ആശുപത്രികളിലേക്ക് എത്തുന്നതാണ് നിലവില്‍ ഇന്ത്യയിലെ പ്രധാന പ്രശ്‌നമെന്നും കൃത്യമായ വിവരങ്ങളും, വിദഗ്ദോപദേശങ്ങളും ലഭിക്കാത്തതു കൊണ്ടാണ് ആളുകൾ ആശുപത്രികളിലേക്ക് എത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താഴെത്തട്ടിലുള്ള ആരോഗ്യ പരിചരണ സംവിധാനങ്ങള്‍ തന്നെ രോഗികളെ കണ്ടെത്തുകയും അവര്‍ക്ക് വിദഗ്ധ ഉപദേശം നല്‍കി, കഴിവതും വീടുകളില്‍തന്നെ കഴിഞ്ഞ് രോഗമുക്തി നേടാന്‍ പ്രേരിപ്പിക്കുകയുമാണ് വേണ്ടതെന്നും ജസാറെവിക് പറഞ്ഞു.
Post Your Comments