പാലക്കാട്: എംബി രാജേഷ് ഓക്സിജൻ ഉല്പാദനത്തിനെ കുറിച്ചും കേന്ദ്ര സർക്കാരിന്റെ പ്രവർത്തനങ്ങളെ കുറിച്ചും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു കൊണ്ട് മുൻ എംബി രാജേഷ് പല ചാനലുകളിലും ഫേസ്‌ബുക്ക് പോസ്റ്റുകളിലും പറഞ്ഞതൊക്കെ പൊളിച്ചടുക്കി ശ്രീജിത്ത് പണിക്കർ. അക്കമിട്ടാണ് ഓരോന്നിനും ശ്രീജിത്ത് മറുപടി നൽകിയിരിക്കുന്നത്. ശ്രീജിത്തിന്റെ പോസ്റ്റ് കാണാം:
ദേ നമ്മുടെ പാലക്കാട്ടെ സിപിഎം അംഗം എം ബി രാജേഷ് വീണ്ടും!
ഇത്തവണ രാജേഷിന് രണ്ടു വാദങ്ങളാണ് ഉള്ളത്.
[1] //ഓക്സിജൻ ഉൽപ്പാദനം കൂട്ടാൻ പാർലിമെൻ്ററി സമിതി നവംബറിൽ തന്നെ കേന്ദ്ര സർക്കാറിനോട് നിർദ്ദേശിച്ചിരുന്നു. കിടക്കകളുടേയും വെൻ്റിലേറ്ററുകളുടേയും കുറവ്, പൊതുജനാരോഗ്യ മേഖലയിലെ നിക്ഷേപം കൂട്ടേണ്ടതിൻ്റെ അടിയന്തിരാവശ്യം എന്നിവയെക്കുറിച്ചും സമിതി മുന്നറിയിപ്പ് നൽകി. അഞ്ചു മാസം താടി നീട്ടിയതല്ലാതെ വേറൊന്നും കുട്ടിയില്ല.( ക്ഷമിക്കണം ഇന്ധന വിലയും കൂട്ടിയിട്ടുണ്ട്.)//
രാജേഷ് പറയുന്ന പാർലമെന്ററി സമിതി റിപ്പോർട്ട് ഇതാണ് — https://rajyasabha.nic.in/…/14/142/123_2020_11_15.pdf. ഈ റിപ്പോർട്ട് 2020 നവംബറിലേതാണ്. അതിന്റെ 26ആം പേജിൽ പറയുന്നത് ഇതൊക്കെയാണ്: ഓക്സിജൻ വില നിജപ്പെടുത്തണം. ആകെ ഉല്പാദനം 6900 MT ആണ്. അതിൽ 3000 MT വേണ്ടിവന്നതാണ് ഏറ്റവും ഉയർന്ന പ്രതിദിന ആവശ്യം. ഓക്സിജൻ ലഭ്യതയും വിലയും നിയന്ത്രിക്കപ്പെടണം. ഓക്സിജന്റെ ആവശ്യത്തിലെ വർദ്ധനവ് മുൻപൊരിക്കലും ഉണ്ടാകാത്ത വിധമാണെന്ന ആരോഗ്യമന്ത്രാലയത്തിന്റെ കാഴ്ച്ചപ്പാട് അംഗീകരിക്കുന്നു. അതിനാൽ ഓക്സിജന്റെ വില നിജപ്പെടുത്തണം. ആശുപത്രികളിൽ നിന്നുള്ള ആവശ്യപ്രകാരം ഓക്സിജൻ ഉല്പാദനം വർദ്ധിപ്പിക്കണം.
അതായത്, രാജ്യത്തെ ഓക്സിജൻ ഉല്പാദനത്തിന്റെ 43% ആണ് ആവശ്യം ഏറ്റവും ഉയർന്നപ്പോൾ പോലും വന്ന ഉപഭോഗം. വില നിജപ്പെടുത്തണം. ആശുപത്രികളിലെ ആവശ്യപ്രകാരം ഉല്പാദനം വർദ്ധിപ്പിക്കണം.
ഇനി രാജേഷ് ഇത് കാണൂ — http://www.nppaindia.nic.in/…/uploads/2020/09/222006-1.pdf. കേന്ദ്രസർക്കാരിന്റെ ഗസറ്റ് വിജ്ഞാപനമാണ്. 2020 സെപ്റ്റംബറിലേത്. അതായത് രാജേഷ് പറയുന്ന റിപ്പോർട്ട് വരുന്നതിന് രണ്ടുമാസം മുൻപുതന്നെ കേന്ദ്രസർക്കാർ ഇറക്കിയ വിജ്ഞാപനം. അതിൽ സർക്കാർ പറയുന്നുണ്ട് ഓക്സിജൻ ഉല്പാദനത്തിന്റെ 50% മെഡിക്കൽ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു എന്ന്. ആവശ്യം വരുന്ന മുറയ്ക്ക് വ്യാവസായിക ഓക്സിജനെ മെഡിക്കൽ ഓക്സിജൻ ആക്കുന്നുണ്ടെന്നും പറയുന്നു. സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും ആവശ്യപ്രകാരം ഓക്സിൻ ലഭ്യത ഉറപ്പുവരുത്താൻ EG-2 എന്ന ഗ്രൂപ്പിനെ ചുമതലപ്പെടുത്തുന്നു എന്നും പറയുന്നു. ഇതിന്റെ അഞ്ചാമത്തെ പേജിൽ ഓക്സിജൻ വില നിജപ്പെടുത്തി പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു.
അതായത് രാജേഷ് പറയുന്ന കമ്മിറ്റി 2020 നവംബറിൽ നിർദ്ദേശിച്ച കാര്യങ്ങളൊക്കെ കേന്ദ്രം അതിനു രണ്ടുമാസം മുൻപുതന്നെ നടപ്പാക്കിയിരുന്നു. തുടർന്ന് പിഎം കെയേഴ്സിൽ നിന്ന് നവംബറിൽ തന്നെ 162 PSA ഓക്സിജൻ പ്ലാന്റുകൾ നിർമ്മിക്കാൻ പണം അനുവദിക്കപ്പെട്ടു.
ഇനി രാജേഷിനോടുള്ള ചോദ്യമാണ്. ആശുപത്രികളിൽ നിന്നുള്ള ആവശ്യപ്രകാരം ഓക്സിജൻ വർദ്ധിപ്പിക്കാനാണ് പാർലമെന്ററി സമിതി നിർദ്ദേശിച്ചത്. വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും ആശുപത്രികളിൽ നിന്നുള്ള ആവശ്യത്തിന്റെ കണക്ക് പുറത്തുവിടാൻ ധൈര്യമുണ്ടോ?
നോക്കൂ. രാജ്യത്ത് 162 ഓക്സിജൻ പ്ലാന്റുകൾ നിർമ്മിക്കാനുള്ള പണം പിഎം കെയേഴ്സ് ഫണ്ടിൽ നിന്നും കേന്ദ്രം അനുവദിച്ചു. മിക്ക സംസ്ഥാനങ്ങളും പണി പൂർത്തിയാക്കിയില്ല. ഞാൻ കഴിഞ്ഞൊരു പോസ്റ്റിൽ പറഞ്ഞതുപോലെ, കേരളത്തിൽ കോട്ടയം, എറണാകുളം, തൃശൂർ എന്നീ മെഡിക്കൽ കോളെജുകളിൽ അനുവദിക്കപ്പെട്ട പ്ലാന്റുകൾ പോലും വൈദ്യുതീകരണവും കോപ്പർ പൈപ്പിങ്ങും പൂർത്തിയാക്കാത്തതിനാൽ ഉപയോഗക്ഷമമാകുന്നതിനു വൈകുന്നു. ഇന്ന് ക്ഷാമം നേരിടുന്ന ഡൽഹിയിൽ അനുവദിക്കപ്പെട്ടത് 8 പ്ലാന്റുകളാണ്. ബുരാരി ആശുപത്രിയിലേയും കൗഷിക് എൻക്ലേവിലേയും പ്ലാന്റുകൾ മാർച്ച് പകുതിയോടെ പൂർത്തിയാകേണ്ടതായിരുന്നു.
കഴിഞ്ഞ നവംബറിൽ അനുവദിക്കപ്പെട്ട ദക്ഷിൺപുരി അംബേദ്കർ ആശുപത്രിയിലെ പ്ലാന്റിനു സ്ഥലം അനുവദിക്കപ്പെട്ടത് ഒരാഴ്ച്ച മുൻപാണ്. നരേലയിലെ രാജാ ഹരിശ്ചന്ദ്ര ആശുപത്രിയിൽ ഇതുവരെ സ്ഥലം ശരിയാക്കിയിട്ടില്ല. പ്ലാന്റുകൾ അനുവദിക്കപ്പെട്ട ആശുപത്രികളിൽ അതിനുള്ള സ്ഥലം അനുവദിക്കാൻ ഡൽഹി സർക്കാർ വൈകിയത് എന്തുകൊണ്ടെന്ന് രാജേഷ് അന്വേഷിച്ചോ?
അങ്ങ് തൃത്താലയിലെ പൈപ്പിംഗ് പരിശോധിക്കുന്നത് ഞാൻ കണ്ടിരുന്നു. ഞാൻ പറഞ്ഞ മെഡിക്കൽ കോളേജുകളിലെ പൈപ്പിംഗ് കൂടി പരിശോധിക്കരുതോ? അതെങ്ങനെ, പ്രത്യേകിച്ച് ചുമതലയൊന്നും ഇല്ലാതെയിരിക്കുമ്പോൾ താടീവാലയുടെ രോമവളർച്ച അളക്കുന്നതാണല്ലോ എളുപ്പം, അല്ലേ?
Post Your Comments