ദോഹ: അയല്‍രാജ്യങ്ങള്‍ തമ്മില്‍ പരസ്പരം ബഹുമാനിച്ചും സഹകരിച്ചും മുന്നോട്ടു പോകണമെന്ന് ഖത്തര്‍. മിഡിലീസ്റ്റിലെ പ്രതിസന്ധികള്‍ അവസാനിപ്പിക്കണമെന്നും ആശങ്കകള്‍ ലഘൂകരിക്കണമെന്നും ആവശ്യപ്പെട്ട് ഖത്തര്‍ രംഗത്ത്.നിലവിലെ പ്രതിസന്ധികളോടൊപ്പം കോവിഡ്-19 ഉയര്‍ത്തുന്ന പ്രത്യാഘാതങ്ങളും നിലനില്‍ക്കുകയാണ്. അയല്‍രാജ്യങ്ങള്‍ തമ്മില്‍ പരസ്പരം ബഹുമാനിച്ചും സഹകരിച്ചും മുന്നോട്ടു പോകണമെന്നും ഖത്തര്‍ വ്യക്തമാക്കി.
Read Also: വഴികള്‍ ബാരിക്കേഡുകള്‍ വച്ച് നിയന്ത്രിക്കും; 23 വാര്‍ഡുകള്‍ ക്രിട്ടിക് കണ്ടെയ്ന്മെന്റ് സോണുകള്‍
എന്നാൽ ഫലസ്തീന് വിഷയം ഉള്‍പ്പെടെ മിഡിലീസ്റ്റിലെ പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്യുന്നതിനായി രക്ഷാസമിതി വിളിച്ചുചേര്‍ത്ത ഓപണ്‍ ഡിബേറ്റില്‍ ഐക്യരാഷ്ട്രസഭയിലെ ഖത്തര്‍ സ്ഥിരം പ്രതിനിധി ശൈഖ ഉല്യാ അഹ്മദ് ബിന്‍ സെയ്ഫ് ആല്‍ഥാനിയാണ് ആവശ്യമുന്നയിച്ച് രംഗത്ത് വന്നത്. ഫലസ്തീനികളുടെ അവകാശങ്ങള്‍ പുനഃസ്ഥാപിക്കുന്നതു വരെ അന്താരാഷ്ട്ര സമൂഹത്തിെന്റ പിന്തുണയും ഐക്യദാര്‍ഢ്യവും അവര്‍ക്കുണ്ടാകണം. യു.എന്‍ രക്ഷാസമിതി ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധയൂന്നണമെന്നും ശൈഖ ഉല്യാ ആല്‍ഥാനി വ്യക്തമാക്കി.
Post Your Comments