ഡല്‍ഹി: വാക്കു തര്‍ക്കത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ സ്ത്രീയെ ഭര്‍ത്താവ് വെടിവച്ചു കൊന്നു. ഡല്‍ഹിയിലെ നിസാമുദ്ദീനിലാണ് സംഭവം. എട്ട് മാസം ഗര്‍ഭിണിയായ ഭാര്യ സൈനയ്ക്കും അവരുടെ പരിചാരക ഷഹദത്തിനും നേരെ വസീം എന്ന ഭര്‍ത്താവ് വെടിയുതിര്‍ക്കുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് രാവിലെ 10.42 ഓടെ പോലീസ് കണ്‍ട്രോള്‍ റൂമില്‍ ഒരു കോള്‍ ലഭിച്ചു. ഇതോടെയാണ് പൊലീസെത്തിയത്. വെടിയേറ്റ പരിക്കിനെത്തുടര്‍ന്ന് സൈന സംഭവസ്ഥലത്ത് വെച്ച് തന്നെ മരണമടഞ്ഞിരുന്നു. ഷഹദത്തിനെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരത്തെ, മയക്കുമരുന്ന് കേസില്‍ സൈനയ്ക്കെതിരെ കേസെടുത്തിരുന്നു.
ഏപ്രില്‍ 24 ന് ഗര്‍ഭാവസ്ഥയെത്തുടര്‍ന്ന് ജാമ്യത്തില്‍ വിട്ടു. ‘വസീമും സൈനയും ഒരു വര്‍ഷം മുമ്പാണ് വിവാഹിതരായത്. സൈന ജയിലില്‍ ആയിരുന്ന സമയത്ത് വസീം അവളുടെ സഹോദരി റെഹാനയുമായി ഒരു ബന്ധം വളര്‍ത്തിയെടുത്തു. ഭാര്യ ജാമ്യത്തിലിറങ്ങിയ ശേഷം റെഹാനയെ ഇയാള്‍ കാണാന്‍ പോയില്ല. ഇതോടെ ചൊവ്വാഴ്ച ഇരുവരും തമ്മില്‍ രൂക്ഷമായ വഴക്കുണ്ടായെന്ന് പോലീസ് പറഞ്ഞു. കേസില്‍ റെഹാനയുടെ പങ്കും പോലീസ് അന്വേഷിക്കുന്നുണ്ട്, അതേസമയം വസീം ഉപയോഗിച്ച തോക്ക് പിടിച്ചെടുത്തിട്ടുണ്ട്.
Post Your Comments