തിരുവനന്തപുരം: കേന്ദ്രമന്ത്രി വി.മുരളീധരന്റെ ആരോപണങ്ങള്‍ സംബന്ധിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം എല്ലാവരേയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.
മെഗാ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ രോഗവ്യാപന കേന്ദ്രങ്ങളാകുന്നുവെന്നും അവിടങ്ങളില്‍ മനുഷാവകാശ ലംഘനങ്ങളാണ് നടക്കുന്നതെന്നുമുള്ള കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ ആരോപണത്തിന് മറുപടി നല്‍കാനില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. വാക്‌സിന്‍ ദൗര്‍ലഭ്യത്തില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാന്‍ വേണ്ടി മറ്റേതെങ്കിലും ന്യായങ്ങ പറയുന്നത് ശരിയായ രീതിയല്ലെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
Read Also : നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 4651 കേസുകള്‍; മാസ്‌ക് ധരിക്കാത്തത് 20214 പേര്‍
അതേസമയം, സംസ്ഥാനത്ത് ഇന്ന് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ദ്ധന ഉണ്ടായ ദിവസം ആശങ്ക ഉയര്‍ത്തുന്നത് ജനിതകമാറ്റം വന്ന വൈറസുകളുടെ വ്യാപനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് വലിയതോതില്‍ വര്‍ദ്ധിക്കുന്നുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ പരിശോധന ശക്തമാക്കും. രോഗികള്‍ക്ക് ഓക്സിജന്‍ ലഭ്യതയ്ക്കായി ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ഓക്സിജന്‍ ബെഡുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്ന പ്രവര്‍ത്തനം ആരംഭിച്ചു.
എല്ലാ പ്രധാന ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലും ഓക്സിജന്‍ ബെഡ് ഉറപ്പാക്കും. ഇഎസ്ഐ ആശുപത്രികളിലെ ബെഡ് ഓക്സിജന്‍ ബെഡാക്കും. ജയിലില്‍ രോഗം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ തടവുകാര്‍ക്കു പരോള്‍ നല്‍കാന്‍ ആലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments