ന്യൂ ഡല്‍ഹി : പദ്മഭൂഷണ്‍ പണ്ഡിറ്റ് രാജന്‍ മിശ്ര അന്തരിച്ചു. ഡല്‍ഹി സെന്റ് സ്റ്റീഫന്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കുറച്ച് നാളായി കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു അദ്ദേഹം. കോവിഡ് ബാധിതനായി കഴിയുന്നതിനിടെ ഹൃദയാഘാതം ഉണ്ടാകുകയും മരണത്തിന് കാരണമാകുകയുമായിരുന്നു. ശ്രീലങ്കയില്‍ 1978ല്‍ ആദ്യമായി അദ്ദേഹം കച്ചേരി നടത്തി. തുടര്‍ന്ന് അവസാനമില്ലാത്ത എത്രയോ വേദികള്‍.. അംഗീകാരങ്ങള്‍.
2007ലാണ് അദ്ദേഹത്തെ രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിക്കുന്നത്. 70 കാരനായ അദ്ദേഹത്തിന്റെ വിയോഗം സംഗീത ലോകത്തിന് തീരാ നഷ്ടം തന്നെയാണ്. ‘ശാസ്ത്രീയ സംഗീത ലോകത്ത് അസാമാന്യ വ്യക്തിമുദ്ര പതിപ്പിച്ച പണ്ഡിറ്റ് രാജന്‍ മിശ്രയുടെ നിര്യാണം വലിയ ദുഖമാണുണ്ടാക്കുന്നതെന്നും ബനാറസ് ഘരാനയുമായി ബന്ധപ്പെട്ടിരുന്ന മിശ്രാജിയുടെ മരണം കലാ ലോകത്തിനും സംഗീത ലോകത്തിനും വലിയ നഷ്ടമായിരിക്കുമെന്നും’ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
രാജന്‍ മിശ്രയുടെ മരണത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്വിറ്ററിലൂടെയാണ് അദ്ദേഹം ആദരാഞ്ജലി അര്‍പ്പിച്ചത്.
Post Your Comments