ടോട്ടൻഹാമിന്റെ പരിശീലകസ്ഥാനത്തു നിന്നും പുറത്താക്കപ്പെട്ട ഫുട്ബോൾ പരിശീലകൻ ജോസെ മൗറീനോ പുതിയ ക്ലബിന്റെ പരിശീലകനായി ഉടൻ അവതരിച്ചേക്കും. പരിശീലകനെ തേടി മൂന്ന് ക്ലബുകളാണ് രംഗത്തെത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഇറ്റാലിയൻ വമ്പന്മാരായ എസി മിലാൻ, യുവന്റസ്, പോർച്ചുഗീസ് ക്ലബായ എഫ് സി പോർട്ടോ എന്നീ ക്ലബുകളാണ് മൗറീനോ റാഞ്ചാൻ ശ്രമിക്കുന്നത്.
നേരത്തെ പോർട്ടോയുടെ പരിശീലകനായിരുന്നു മൗറീനോ. മൗറീനോയുടെ മികച്ച മുന്നേറ്റങ്ങളുടെ കരുത്തിലാണ് 2004ൽ കിരീടം നേടാൻ സാധ്യതയില്ലെന്ന് എല്ലാവരും കരുതിയ പോർട്ടോ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയത്. കഴിഞ്ഞ 17 മാസങ്ങളായി ടോട്ടനത്തിന്റെ പരിശീലകനായിരുന്ന മൗറീനോയെ ഇന്നലെയാണ് അപ്രതീക്ഷിതമായി പുറത്താക്കപ്പെട്ടത്.
Post Your Comments