ന്യൂഡല്‍ഹി: കേന്ദ്ര സർക്കാർ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കുമായി ഇതുവരെ നൽകിയത് 15 കോടി കോവിഡ് വാക്‌സിന്‍ ഡോസുകളാണ്. ആദ്യഘട്ടമായി ഇതില്‍ 14 കോടിയിലധികം ഡോസുകള്‍ രാജ്യമൊട്ടാകെ ജനങ്ങള്‍ക്ക് വിതരണം ചെയ്തുകഴിഞ്ഞിട്ടുണ്ട്.
തിങ്കളാഴ്ച വരെ ആകെ നൽകിയ 15,53,11,140 ഡോസുകളില്‍ 14,42,76,074 ഡോസ് വാക്‌സിന്‍ സംസ്ഥാനങ്ങള്‍ ജനങ്ങള്‍ക്ക് വിതരണം ചെയ്തുകഴിഞ്ഞു. സംസ്ഥാനങ്ങളുടെ കൈവശം ഇനി ബാക്കിയുള്ളത് 1,10,35,066 വാക്സിൻ ഡോസുകളാണ് . കേന്ദ്രത്തിൽ നിന്നും സംസ്ഥാനങ്ങള്‍ക്ക് 97,05,000 ഡോസുകള്‍ കൂടി ഉടന്‍ ലഭ്യമാകും.
കേന്ദ്ര വിഹിതമായി ലഭിച്ച വാക്‌സിന്‍ ഡോസുകളില്‍ ഏറ്റവും കൂടുതല്‍ പാഴാക്കി കളഞ്ഞത് മണിപ്പൂരാണ്. അകെ ലഭിച്ചതിൽ 8.4 ശതമാനം വാക്‌സിന്‍ മണിപ്പൂര്‍ പാഴാക്കി. തമിഴ്‌നാടാണ് രണ്ടാംസ്ഥാനത്ത്. ഇവിടെ 8.03 ശതമാനം വാക്സിൻ ഡോസുകളാണ് പാഴാക്കിയത്.
കേന്ദ്രത്തിൽ നിന്നും സൗജന്യമായി കേരളത്തിന് 70,02,790 വാക്സിൻ ഡോസുകളാണ് ലഭിച്ചത്. ഇതില്‍ 6,847,062 ഡോസുകള്‍ വിതരണം ചെയ്തുകഴിഞ്ഞു. ബാക്കിയുളളത് 1,55,728 ഡോസുകളാണ്. കേന്ദ്രത്തിൽ നിന്നും 3,20,000 വാക്സിൻ ഡോസുകള്‍ ഉടനടി കേരളത്തിന് നല്‍കാനുളള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
രാജ്യത്ത് മെയ് ഒന്നിനാണ് വാക്‌സിനേഷന്റെ മൂന്നാംഘട്ടം ആരംഭിക്കുന്നത്. 18-44നും ഇടയില്‍ പ്രായമുളളവര്‍ക്ക് മൂന്നാം ഘട്ടത്തിൽ വാക്‌സിന്‍ ലഭിക്കും. തമിഴ്‌നാട്, കര്‍ണാടക, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങള്‍ തങ്ങളുടെ പക്കലുളള സ്റ്റോക്ക് ഉപയോഗിച്ച് മൂന്നാംഘട്ടം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്. കേരളത്തി വാക്‌സിൻ സൗജന്യമാണെന്ന് സർക്കാർ പറയുന്നുണ്ട്. അതേസന്മയം, മൂന്നാം ഘട്ട വാക്സിനേഷന് ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴും വാക്‌സിനേഷനെപ്പറ്റി ജനങ്ങളുടെ ആശങ്ക അകറ്റാൻ കേരളത്തിലെ സർക്കാരിനും ആരോഗ്യ വകുപ്പിനും കഴിഞ്ഞിട്ടില്ല.
Post Your Comments