പാരീസ് : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യയ്ക്ക് സഹായവാഗ്ദാനവുമായി ഫ്രാന്‍സ്. ഉയര്‍ന്ന ശേഷിയുള്ള എട്ട് ഓക്സിജന്‍ ജനറേറ്ററുകളും 2000 രോഗികള്‍ക്ക് അഞ്ച് ദിവസത്തേക്കുള്ള ലിക്വിഡ് ഓക്സിജനും 28 വെന്റിലേറ്ററുകളും ഐസിയുവിനുള്ള ഉപകരണങ്ങളും നല്‍കുമെന്ന് ഫ്രാന്‍സ് പ്രഖ്യാപിച്ചു. ഈയാഴ്ച്ച അവസാനത്തോടെ വ്യോമ-കടല്‍ മാര്‍ഗം ഇവ എത്തിക്കും.
പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ആരംഭിച്ച ഐക്യദാര്‍ഢ്യ ദൗത്യത്തിന് ഇന്ത്യയിലും യൂറോപ്യന്‍ യൂണിയനിലും ഉള്ള ഫ്രഞ്ച് കമ്ബനികളുടെ പിന്തുണയുണ്ട്. അടിയന്തര ആവശ്യങ്ങളോട് പ്രതികരിക്കാനും ഇന്ത്യയുടെ ആരോഗ്യസംരക്ഷണ സംവിധാനത്തിന്റെ ദീര്‍ഘകാല പ്രതിരോധം വര്‍ധിപ്പിക്കാനും ലക്ഷ്യമിടുന്നുവെന്ന് ഫ്രഞ്ച് അംബാസഡര്‍ ഇമ്മാനുവല്‍ ലെനെയ്ന്‍ പറഞ്ഞു.
Post Your Comments