KeralaLatest NewsNews

ഹോട്ടലിൽ തീപിടുത്തം; മൂന്ന് പേർ ആശുപത്രിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഹോട്ടലിൽ തീപിടുത്തം. അമ്പലമുക്കിലുള്ള ഹോട്ടലിലാണ് തീപിടുത്തം ഉണ്ടായത്. സ്‌പെയ്‌സ് റെസ്റ്റോറന്റിന്റെ മൂന്നാം നിലയിലാണ് തീപിടിച്ചത്. ഹോട്ടൽ ജീവനക്കാരെ താമസിപ്പിച്ചിരുന്ന സ്ഥലത്തെ ജനറേറ്ററിൽ നിന്നാണ് തീപടർന്നതെന്നാണ് പ്രാഥമിക നിഗമനം.

Read Also: ചൈനയുടെ യുദ്ധക്കപ്പലുകൾ നിരന്തരം പട്രോളിംഗ് നടത്തുന്നു; ചെറു രാജ്യങ്ങളുടെ വാണിജ്യത്തെ കാര്യമായി ബാധിച്ചതായി തായ്‌വാൻ

തീ പടർന്ന ഉടൻ തന്നെ ഫയർഫോഴ്‌സ് എത്തി തീയണച്ചതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. ഹോട്ടലിന്റെ മൂന്നാം നിലയിലുണ്ടായിരുന്ന സാധനങ്ങൾ പൂർണ്ണമായും കത്തി നശിച്ചു.

പുക ശ്വസിച്ച് മൂന്ന് പേർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം തീപിടുത്തമുണ്ടായ സ്ഥലത്ത് അനധികൃതമായ അടുക്കള പ്രവർത്തിച്ചുവെന്നും ആരോപണം ഉയരുന്നുണ്ട്. ടെറസ് അടച്ചുകെട്ടിയാണ് ഹോട്ടലിൽ അടുക്കള പ്രവർത്തിച്ചിരുന്നതെന്നാണ് അയൽവാസികളുടെ ആരോപണം.

Read Also: മന്ത്രി കെ.കെ.ശൈലജ ഇടപെട്ടു, സാമ്പത്തിക ബുദ്ധിമുട്ടുള്ളവര്‍ക്ക് ഈ സ്വകാര്യ ആശുപത്രിയില്‍ കുറഞ്ഞ ചെലവില്‍ ചികിത്സ

shortlink

Related Articles

Post Your Comments

Related Articles


Back to top button