കോഴിക്കോട് : സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം വ്യാപകമായതോടെ സാനിറ്റൈസര്‍ വിപണിയില്‍ വ്യാജന്മാര് നിറയുന്നു. ലൈസന്‍സ് പോലുമില്ലാതെ സാനിറ്റൈസര്‍ നിര്‍മിച്ച് വിപണിയില്‍ വില്പ്പനയ്ക്കെത്തിച്ചാണ് ഈ രംഗത്തെ മാഫിയ പിടിമുറക്കുന്നത്.
കുറഞ്ഞ വിലയില്‍ കൂടുതല്‍ അളവ് നല്‍കിയാണ് വ്യാജന്മാര് വിപണി കീഴടക്കുന്നത്. സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍, കടകള്‍, എടിഎം കൗണ്ടറുകള്‍, പൊതുഗതാഗത സംവിധാനങ്ങള്‍ എന്നിവിടങ്ങളില്‍ കോവിഡ് മാനദണ്ഡം പാലിക്കുന്നുണ്ടോയെന്ന് ആരോഗ്യവകുപ്പ് പരിശോധന ശക്തമാക്കിയതോടെയാണ് വിപണിയില്‍ വിലക്കുറവ് ഓഫറുമായി വ്യാജന്മാര് വിലസുന്നത്. ആല്‍ക്കഹോള്‍ അംശം പേരിന് പോലുമില്ലാത്ത സാനിറ്റൈസര്‍ വരെ വിപണിയിലുണ്ടെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്. ബ്രേക്ക് ദി ചെയിന്‍ സംവിധാനത്തെവരെ തകര്ക്കുംവിധത്തിലാണ് വ്യാജന്മാര് വിപണിയില്‍ വിലസുന്നത്.
ഗുണമേന്മയില്ലാത്ത സാനിറ്റൈസറുകള്‍ ഉപയോഗിച്ചാല്‍ വൈറസിനെ തടയാനാവില്ല. രോഗബാധിതനായി മാറാനും ഇതുവഴി പലരിലേക്കും രോഗം വ്യാപിക്കാനും സാധ്യതയേറെയാണെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്.
Post Your Comments