ന്യുഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ അതിതീവ്രഘട്ടമാണ്. കോവിഡ് പ്രതിസന്ധി ഏറ്റവും രൂക്ഷമായ ഡല്‍ഹിയിലും മറ്റു ഉത്തരേന്ത്യന്‍ നഗരങ്ങളിലും മൃതദേഹങ്ങള്‍ കൂട്ടമായി സംസ്കരിക്കുന്നതിന്റെയും ദഹിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങൾ മനസാക്ഷിയെ ഞെട്ടിച്ചിരുന്നു. ഇപ്പോൾ ഡല്‍ഹിയില്‍ നിന്നും പുറത്തുവരുന്ന റിപ്പോർട്ടുകൾ അത്ര ശുഭകരമല്ല. ഓക്സിജൻ ലഭ്യതക്കുറവും പ്രതിദിനമുള്ള മരണസംഖ്യയിലെ വർദ്ധനവും ഡൽഹിയിലെ പ്രതിസന്ധി ഉയർത്തിക്കാണിക്കുന്നു.
read also:ആൾക്കൂട്ടം ഒഴിവാക്കണം, ഒത്തുചേരലുകൾക്ക് നിയന്ത്രണം; കോവിഡ് സുരക്ഷാ നിയന്ത്രണങ്ങൾ നീട്ടി റാസ് അൽ ഖൈമ
രാജ്യതലസ്ഥാനത്ത് മരിക്കുന്നവരുടെ എണ്ണം കുത്തനെ ഉയര്‍ത്തിയതായും കഴിഞ്ഞ ആഴ്ചയോടെ യഥാര്‍ഥ കണക്കുകളല്ല രേഖകളിലെത്തുന്നതെന്നും ദേശീയ മാധ്യമമാമായ എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ ജീവൻ നഷ്ടപ്പെട്ട 1,150 പേരുടെ വിവരങ്ങളാണ് സര്‍ക്കാര്‍ രേഖകളില്‍ ചേര്‍ക്കാത്തത്. മുനിസിപ്പല്‍ കോര്‍പറേഷനു കീഴിലെ 26 ശ്മശാനങ്ങളില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ 3,096 മൃതദേഹങ്ങള്‍ ഏപ്രില്‍ 18നും 24നും ഇടയില്‍ ദഹിപ്പിച്ചതായാണ് കണക്ക്. എന്നാല്‍, ഡല്‍ഹി സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളില്‍ 1,938 പേരേ മരിച്ചിട്ടുള്ളൂ. അവശേഷിച്ച 1,158 പേരുടെ മരണം കണക്കുകളില്‍ വന്നിട്ടില്ല.
read also:സൗദിയിൽ വ്യാപാര സ്ഥാപനങ്ങളില്‍ കവർച്ച; പ്രതി പിടിയിൽ
എന്നാൽ ഇത്രമാത്രമല്ല കണക്കുകളിൽ രേഖപ്പെടാതെ പോകുന്ന മരണങ്ങൾ. മുനിസിപ്പല്‍ കോര്‍പറേഷന്‍ കണക്കുകളില്‍ ആശുപത്രികളില്‍ നിന്ന് മരിച്ചവര്‍ മാത്രമേയുള്ളൂ. വീടുകളില്‍ മരിച്ച കോവിഡ് രോഗികളുടെത് ചേർത്തിട്ടില്ല. അങ്ങനെ വരുമ്പോൾ ഡൽഹിയിൽ എത്ര പേര്‍ മരിച്ചുവെന്നതു വ്യക്തമല്ല. ഔദ്യോഗിക കണക്കുകളിൽ രേഖപ്പെടാതെ പോകുന്ന മരണങ്ങൾ സ്ഥിതി ഗുരുതരമെന്ന ഓർമ്മപ്പെടുത്തലാണ് നൽകുന്നത്.
Post Your Comments