കോവിഡ് ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികളിൽ വാങ്ങുന്ന ഉയർന്ന ചികിത്സാ നിരക്ക് നിയന്ത്രിക്കണമെന്ന ഹർജിയിൽ സംസ്ഥാന സർക്കാരിനും ആരോഗ്യ വകുപ്പിനും ഹൈക്കോടതിയുടെ നോട്ടീസ്. ഡോ. എംകെ മുനീർ, അഭിഭാഷകനായ സാബു പി. ജോസഫ് എന്നിവരാണ് ഹൈക്കോടതിൽ ഹർജി നൽകിയത്.
സ്വകാര്യ ആശുപത്രികൾ കോവിഡ് രോഗികളിൽ നിന്ന് ചികിത്സയ്ക്കായി ലക്ഷങ്ങളാണ് ഈടാക്കുന്നത്. ചികിത്സാ നിരക്ക് നിർണയിക്കാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടണമെന്നും നിലവിലെ സാഹചര്യം സ്വകാര്യ ആശുപത്രികൾ മുതലെടുക്കുകയാണെന്നും ഹർജിയിൽ പറയുന്നു.
സംസ്ഥാനത്ത് ദിനം പ്രതി കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുകയാണ്. ഈ സാഹചര്യത്തിൽ ഭൂരിഭാഗം സർക്കാർ ആശുപത്രികളിലും, സർക്കാർ സംവിധാനങ്ങളിലും തിരക്ക് അനുഭവപ്പെടുന്നുണ്ട്. മികച്ച് ചികിത്സ സൗകര്യങ്ങൾക്കായി ഈ സാഹചര്യത്തിൽ നല്ലൊരു ശതമാനം ആളുകളും സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നതെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.
Post Your Comments